ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം ഇന്ന് തുടങ്ങുന്നു. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്സിന് എത്തിക്കുന്നത്. പുനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ഡല്‍ഹി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് വാക്സിന് എത്തിക്കുന്നതാണ്.
യാത്ര വിമാനങ്ങളിലാണ് വാക്സിനുകള്‍ എത്തിക്കുക. ഉള്‍പ്രദേശങ്ങളില്‍ വാക്സിന് വിതരണത്തിനായി വ്യോമസേനയുടെ സഹായം തേടുന്നതാണ്. വാക്സിന് വിതരണത്തിന് മുന്നോടിയായി യുപി, അരുണാചല്‍ പ്രദേശ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ജില്ലകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് ഡ്രൈ റണ്‍ നടക്കും.
Post Your Comments