നേമം നിയമസഭാ മണ്ഡലത്തിൽ ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ മത്സരിക്കാനൊരുങ്ങുന്നതായി സൂചനകൾ. മത്സരിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിൽ സജീവമാകാൻ കുമ്മനത്തിന് പാർട്ടി നിർദേശം നൽകിയതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇതിന്റെ ഭാഗമായി അദ്ദേഹം നേമത്ത് വാടക വീട് എടുത്തിട്ടുണ്ട്.
കുമ്മനത്തിനെ കൂടാതെ സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്‌ണദാസ്, എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍ അടക്കമുള്ള പ്രമുഖര്‍ സ്‌ഥാനാര്‍ഥികളാകും. യുവജനങ്ങള്‍ക്കും വനിതകള്‍ക്കും സ്‌ഥാനാര്‍ഥിത്വത്തില്‍ മികച്ച പരിഗണന നല്‍കും. ജയസാധ്യതയുള്ള ഇടങ്ങളിൽ തമ്പടിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നിർദേശങ്ങൾ ഇക്കൂട്ടർക്ക് ലഭിച്ചതായാണ് വിവരം.
Also Read: സർക്കാർ പറഞ്ഞ വാക്കുകൾ ഇതു വരെ പാലിച്ചില്ല; വാളയാർ കുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും
പള്ളിത്തര്‍ക്കത്തില്‍ സമവായമുണ്ടാകുമെന്ന പ്രതീക്ഷയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകളുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്. സംസ്‌ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. കെ സുരേന്ദ്രൻ മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ സുരേന്ദ്രൻ മത്സരിക്കാനാണ് സാധ്യത. ശോഭയുടെ കാര്യം തീരുമാനമായില്ല. ശോഭ സുരേന്ദ്രൻ മത്സരരംഗത്ത് ഇല്ലെങ്കിൽ പാര്‍ട്ടിയെ നയിക്കുന്നത് ശോഭയാകാനാണ് സാധ്യത.
Post Your Comments