COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 8.43 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ട് കോടി നാൽപത്തിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 18,34,356 പേർ കൊറോണ വൈറസ് ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി തൊണ്ണൂറ്റിയാറ് ലക്ഷം കടന്നിരിക്കുകയാണ്. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് വൈറസ് ബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം 1,03,03,409 ആയി ഉയർന്നിരിക്കുകയാണ്. നിലവിൽ 2,49,414 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയൊമ്പത് ലക്ഷം പിന്നിട്ടു.1,49,205 പേർ കോവിഡ് ബാധിച്ചു മരിച്ചു.

രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 2,06,14,554 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ മൂന്നര ലക്ഷം കടന്നു. ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം പേർ സുഖം പ്രാപിച്ചു. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിയേഴ് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,95,441 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയേഴ് ലക്ഷം പിന്നിട്ടു.

shortlink

Related Articles

Post Your Comments


Back to top button