തിരുവനന്തപുരം : ജനിതക മാറ്റം വന്ന കൊറോണ വൈറസ് സംശയിച്ച് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്പിളുകളുടെ ഫലം വന്നപ്പോള്‍ കേരളത്തിന് ആശ്വാസം. പൂനെ വൈറളോജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് വന്നത്. ഇതില്‍ പുതിയ തീവ്ര വൈറസ് സാമ്പിള്‍ കണ്ടെത്തിയില്ല.
ബ്രിട്ടണിൽ നന്നെത്തി കൊറോണ സ്ഥിരീകരിച്ചവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ ആദ്യ ഘട്ടത്തിൽ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചിരിക്കുന്നത്. ഇനിയും കൂടുതൽ ഫലം വരാനുണ്ട്. പത്തനംതിട്ടയിൽ നിന്നും അയച്ച 3 സാമ്പിളുകളുടെയും എറണാകുളത്ത് നിന്നയച്ച 2 സാമ്പിളുകളുടെയും കോഴിക്കോട് നിന്നയച്ച ഒരു സാമ്പിളിന്റേയും ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം മറ്റ് രാജ്യങ്ങളിലേക്കും പടർന്നു കൊണ്ടിരിക്കുകയാണ്. സ്പെയ്ൻ, സ്വീഡൻ, സ്വിറ്റ്സർലാന്റ്, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്, ഓസ്ട്രേലിയ, യുഎഇ എന്നിവിടങ്ങിളിലെല്ലാം പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments