ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഷാജഹാന്‍പൂരില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് ഡല്‍ഹിക്ക് പോകാന്‍ കര്‍ഷകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് തുടർന്ന് ഇവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. പരിക്കേറ്റ കര്‍ഷകരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ഡിസംബര്‍ 30ന് ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ അനുരജ്ഞനച്ചര്‍ച്ചയില്‍ കര്‍ഷകരുടെ ഏതാനും ആവശ്യങ്ങളില്‍ ധാരണയായതായി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമയി അംഗീകരിച്ചു.
ഇരുവിഭാഗങ്ങളും പരസ്പര ധാരണയിലെത്തിയതായും ബാക്കി തര്‍ക്കങ്ങള്‍ ജനുവരി 4ന് നടക്കുന്ന ചര്‍ച്ചയില്‍ ധാരണയാവുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണത്തിലാണ് ധാരണ.കര്‍ഷകരുമായി ഏതെങ്കിലുമൊരു വിഷയത്തില്‍ സര്‍ക്കാര്‍ ധാരണയിലെത്തുന്നത് ഇതാദ്യമാണ്. വിളവെടുപ്പ് കഴിഞ്ഞ് വയലിന് തീയിട്ട് വൈക്കോല്‍ കത്തിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുന്നത് ഒഴിവാക്കുക, വൈദ്യുതി നിയമഭേദഗതി നിയമം, 2020ല്‍ ഭേദഗതി വരുത്തുക എന്നിവയിലാണ് ധാരണയായത്.
read also: ‘മുന്നണി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു’ -ശോഭയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി
എന്നാൽ വൈക്കോൽ തീയിടുന്നത് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ദുഷ്കരമാക്കുന്നതിന്റെ ഒരു കാരണമാണ്. കമ്മീഷന്‍ ഫോര്‍ ദി എയര്‍ ക്ലാളിറ്റി മാനേജ്‌മെന്റ് ഇന്‍ നാഷണല്‍ കാപ്പിറ്റല്‍ റീജിയന്‍ ആന്റ് അഡ്‌ജോയിനിങ് ഏരിയ ഓര്‍ഡിനന്‍സ്, 2020 വഴിയാണ് വൈക്കോല്‍കത്തിക്കല്‍ കുറ്റകൃത്യമായത്. കരട് വൈദ്യുതി ഭേദഗതി നിയമം 2020 നിലവില്‍ വൈദ്യുത സബ്‌സിഡി നല്‍കുന്ന സംവിധാനങ്ങളില്‍ ഭേദഗതി നിര്‍ദേശിക്കുന്നു.
ഇവ രണ്ടിലുമാണ് ധാരണയായത്. കേന്ദ്രമന്ത്രി സഭയിലെ കൃഷിമന്ത്രി തോമര്‍, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍, വ്യാപാര വാണിജ്യ സഹമന്ത്രി സോം പ്രകാശ്, ബികെയു ജനറല്‍ സെക്രട്ടറി യദുവീര്‍ സിങ് മാലിക്ക് അടക്കം 41 കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Post Your Comments