ന്യൂയോർക്ക്: ലോകത്ത് കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം എട്ട് കോടി പതിനാറ് ലക്ഷം കടന്നിരിക്കുന്നു. നാലര ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17,80,850 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി എഴുപത്തിയേഴ് ലക്ഷം കടന്നിരിക്കുകയാണ്. അമേരിക്ക, ഇന്ത്യ,ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1.02 കോടിയും, മരണം 1.48 ലക്ഷവും പിന്നിട്ടിരിക്കുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണം 2.77 ലക്ഷമായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 20,021 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21,131 പേർ രോഗമുക്തരായി. 279 പേർ മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 97 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 95.83 ശതമാനമായി ഉയർന്നിരിക്കുകയാണ്.
അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. യുഎസിൽ ഒന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി തൊണ്ണൂറ്റിയേഴ് ലക്ഷം കടന്നിരിക്കുകയാണ്. 3,43,072 പേർ കോവിഡ് ബാധിച്ചു മരിച്ചു.1.16 കോടി പേർ സുഖം പ്രാപിച്ചു.
രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ എഴുപത്തിയഞ്ച് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,91,641 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.
Post Your Comments