Latest NewsNewsEntertainment

8 മണിക്കൂർ പണി, ഹാഫ് സ്ലീവ് നിറഞ്ഞു നില്‍ക്കുന്ന പുത്തന്‍ ടാറ്റൂവുമായി ലെന; അമ്പരന്നു ആരാധകർ

കയ്യില്‍ നേരത്തെ തന്നെ രണ്ട് ടാറ്റൂ ഉണ്ടായിരുന്നു.

പ്രായക്കൂടുതലുള്ള അമ്മ വേഷങ്ങൾ പോലും മനോഹരമായി കൈകാര്യം ചെയ്യുന്ന നടിയാണ് ലെന.പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ഇംഗ്ലണ്ടിലാണ് താരമിപ്പോള്‍. ഇംഗ്ലണ്ട് ദിനങ്ങള്‍ ആഘോഷിക്കുന്നതിനിടയിൽ ഒരു വമ്ബന്‍ സര്‍പ്രൈസുമായി താന്‍ വരുന്നുണ്ടെന്ന് ആരാധകരോട് കഴിഞ്ഞദിവസം താരം പറഞ്ഞിരുന്നു. ഇതോടെ സര്‍പ്രൈസ് എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ ഇതാ സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് ലെന.

പുത്തന്‍ ടാറ്റൂവുമായി എത്തിയാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കയ്യുടെ ഹാഫ് സ്ലീവ് നിറഞ്ഞു നില്‍ക്കുന്നതാണ് പുത്തന്‍ ടാറ്റൂ. വലിയ റോസാപ്പൂവിന് അടുത്തായി ചിത്രശലഭം നില്‍ക്കുന്ന രീതിയിലുള്ളതാണ് ടാറ്റൂ. മനോഹരമായ നിറങ്ങളോടു കൂടിയ ടാറ്റൂവിൽ ബ്രഹ്മൈവാകം എന്നും എഴുതിയിട്ടുണ്ട്. ആ വാക്ക് ടാറ്റൂവില്‍ ഉപയോഗിക്കുന്നത് ആദ്യമായിട്ടാണെന്നാണ് താരം പറയുന്നത്.

കയ്യില്‍ നേരത്തെ തന്നെ രണ്ട് ടാറ്റൂ ഉണ്ടായിരുന്നു. അത് കൂടാതെയാണ് പുതിയത് ചെയ്തത്. എട്ട് മണിക്കൂറോളമാണ് ടാറ്റൂ ചെയ്യാന്‍ വേണ്ടി എടുത്തത്.

shortlink

Post Your Comments


Back to top button