KeralaLatest NewsNews

“സി പി എമ്മിന് കേരളത്തിൽ മാത്രമല്ല ഇനി ഇന്ത്യയിൽ തന്നെ ഭാവിയുണ്ടോയെന്നുളളത് ചോദ്യചിഹ്നമാണ്” : വി മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസ് ലീഗിന് വഴങ്ങുന്നുവെന്ന ആശങ്ക കോണ്‍ഗ്രസുകാര്‍ക്ക് തന്നെയുണ്ട്. കാസര്‍കോട്, കോട്ടയം ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ പ്രചാരണം നടത്തിയപ്പോള്‍ പൊതു സമൂഹത്തില്‍ നിന്ന് തനിക്കത് മനസിലായി. സി പി എമ്മിന് ഇനി കേരളത്തിലോ ഇന്ത്യയിലോ ഭാവിയുണ്ടോയെന്നുളളത് ചോദ്യചിഹ്നമാണ്. വരുന്ന കുറച്ച്‌ മാസത്തിനകം അക്കാര്യം അറിയാമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍.

Read Also : കാര്‍ഷിക ബില്ലിന്റേതിന് സമാനമായ പരിഷ്‌ക്കാരങ്ങള്‍ 2019-ലെ കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടെന്ന് കേന്ദ്രമന്ത്രി

കുറച്ച്‌ സീറ്റുകള്‍ക്ക് വേണ്ടി തീവ്രവാദ സംഘടനകളുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുകയാണ് കോണ്‍ഗ്രസെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.സി പി എമ്മിന് ധാരാളം ധനശക്തിയുണ്ട്. അതിനിടയിലെ വടംവലിയാണ് ഇപ്പോഴത്തെ വിജിലന്‍സ് റെയ്‌ഡ്. ഈ ധനശക്തിയൊക്കെ ഉണ്ടായിട്ടും അവര്‍ക്ക് പിടിച്ച്‌ നില്‍ക്കാന്‍ കഴിയുന്നില്ല. കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പറയുന്നത് വെറും രാഷ്ട്രീയം മാത്രമാണ്. യു പി എ സര്‍ക്കാരിന്റെ നയരേഖയില്‍ പറഞ്ഞിട്ടുളള കാര്യമാണ് ഇന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അന്ന് എന്തുകൊണ്ടാണ് ഇടതുപക്ഷം മിണ്ടാതിരുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button