Latest NewsSaudi ArabiaNewsGulf

സൗദിയിൽ വിവാഹ തട്ടിപ്പ് സംഘം പിടിയിൽ

റിയാദ്: വിദേശ യുവതികളെ വിവാഹം കഴിക്കുന്നതിന് സ്വദേശികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പെര്‍മിറ്റ് നേടിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. അഞ്ചംഗ സംഘത്തെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. വിവാഹ പെര്‍മിറ്റ് നേടിക്കൊടുക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.

പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. 20തിനും 30തിനും ഇടയില്‍ പ്രായമുള്ള മൂന്ന് സൗദി പൗരന്മാരും ഇഖാമ, തൊഴില്‍ നിയമലംഘകരും നുഴഞ്ഞുകയറ്റക്കാരുമായ രണ്ട് യെമനികളുമാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button