Latest NewsNewsEntertainment

പ്രമുഖ സീരിയൽ നടി ദിവ്യ ഗുരുതരാവസ്ഥയിൽ

കോവിഡിനു പിന്നാലെ ന്യൂമോണിയയും പ്രമുഖ സീരിയൽ താരം ഗുരുതരാവസ്ഥയിൽ. ഹിന്ദി സീരിയല്‍ നടി ദിവ്യ ഭട്ട്‌നാഗറാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്നത്.

ന്യൂമോണിയ ബാധിതയായിരുന്ന ദിവ്യയെ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദിവ്യയുടെ നില മോശമാണെന്നും വെന്റിലേറ്ററിലാണെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ താരത്തിന്റെ വിവാഹനിശ്ചയം നടന്നെങ്കിലും ആ ബന്ധം ഉപേക്ഷിച്ചു. നടി തനിച്ചാണ് താമസിക്കുന്നത്. തേരാ യാര്‍ ഹൂ മേ എന്ന സീരീയലിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്.

 

shortlink

Post Your Comments


Back to top button