ദില്ലി: കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുകയുണ്ടായി. രണ്ട് ആഴ്ചക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കുമെന്നും സിറം അധികൃതര്‍ വെളിപ്പെടുത്തുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാല ഇക്കാര്യം പറയുകയുണ്ടായത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനകയുമായി ചേര്‍ന്നാണ് വാക്സിന് വികസിപ്പിക്കുന്നത്. 2021 ജൂലൈയോടുകൂടി 300-400 ദശലക്ഷം ഡോസ് വാക്സിന് വേണ്ടി വരുമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദര്‍ശനം നടത്തി.
Post Your Comments