മാനന്തവാടി: ഇത്തവണ വോട്ട് ചോദിച്ചവർക്ക് മുന്നിൽ പാവയ്ക്കപ്രശ്നം നിരത്തി കർഷകർ. തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തവര്‍ക്ക് എന്തിനാണ് വോട്ട് ചെയ്യുന്നത് എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. ചിലരെല്ലാം വോട്ട് ചെയ്യണോ എന്ന സംശയത്തിലാണ്. സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചെങ്കിലും പാവയ്ക്കക്ക് വിലയില്ലാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. സുഭിക്ഷ കേരളം പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് താങ്ങുവിലയും സംഭരണവും ആരംഭിച്ചത്.
എന്നാൽ 16 ഇനം പഴം പച്ചക്കറികള്‍ക്കാണ് അടിസ്ഥാന വില പ്രഖ്യാപിച്ചത്. ഇതില്‍ പാവയ്ക്കക്ക് 30 രൂപയാണ് സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ പൊതു മാര്‍ക്കറ്റില്‍ 20 രൂപയ്ക്ക് താഴെ മാത്രമാണ് പാവയ്ക്ക എടുക്കുന്നത്. അതും പരിമിതമായ തൂക്കത്തില്‍ മാത്രമെ എടുക്കുന്നുള്ളൂ. വയനാട് ജില്ലയിലെ പലഭാഗങ്ങളിലും ടണ്‍ കണക്കിന് പാവയ്ക്ക ആണ് ഇത്തവണ പ്രതിദിനം വിളവെടുക്കുന്നത്. ഇതില്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ മാത്രം 10 ടണ്ണിനു മുകളില്‍ ആണ് പ്രതിദിന പാവയ്ക്ക ഉല്പാദനം.
അതേസമയം സര്‍ക്കാര്‍ അടിയന്തിരമായി കര്‍ഷകരുടെ പ്രശ്നത്തില്‍ ഇടപെടണം എന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാര്‍ പ്രഖ്യാപിച്ച തറവില വലിയ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ കണ്ടിരുന്നത്. നിശ്ചയിച്ച തറവില പ്രകാരം വയനാട്ടിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച മുഴുവന്‍ പാവയ്ക്കയും സംഭരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഉല്പാദന ചെലവും ഭൂമിയുടെ പാട്ടവും വര്‍ദ്ധിച്ച സാഹര്യത്തില്‍ വാഴകര്‍ഷകരും പാവല്‍ കര്‍ഷകരും വലിയ പ്രതിസന്ധിയിലാണ്. ഇതിന് പരിഹാരം കാണണമെന്നും മുമ്പ് സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ കുടിശ്ശികയും ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്നും കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു.
Post Your Comments