ന്യൂഡല്‍ഹി : നിയമപ്രകാരമുളള എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ജമ്മു കശ്മീരിന് അമിതാധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയത്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പാര്‍ലമെന്റാണെന്നും അല്ലാതെ ബിജെപിയുടെ പാര്‍ട്ടി ഓഫീസല്ലെന്നും ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍.പാര്‍ലമെന്റിന്റെ ഇരുസഭകളും ഇത് അംഗീകരിച്ചിട്ടുണ്ടെന്നും അത് പുനസ്ഥാപിക്കാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : അജ്ഞാതരോഗം വ്യാപിക്കുന്നു : മൂന്നാഴ്ചയ്ക്കിടെ മരിച്ചത് 27 പേര്
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോടതി കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ല. ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് ഗുപ്കര്‍ ഗ്യാങ്. എന്നാല്‍ അത് സംഭവിക്കില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുളളയും അടക്കമുളള കശ്മീരിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇത് സംബന്ധിച്ച് നിരന്തരം പ്രസ്താവനകള്‍ ഇറക്കിയിരുന്നു. ഇതിനിടെയാണ് ഷാനവാസ് ഹുസൈന്‍ നിലപാട് വ്യക്തമാക്കിയത്. കശ്മീരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയിലേക്കും ഷാനവാസ് ഹുസൈനെ അടുത്തിടെ നിയോഗിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതികരണം.
Post Your Comments