ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,209 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ ഇന്ത്യയുടെ കോവിഡ് കോസുകളുടെ എണ്ണം 90,95,807 ല്‍ എത്തിയതായി മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായി പതിനഞ്ചാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000 ന് താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ 50,000 മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് നവംബര്‍ 7 നാണ്.
രാജ്യത്തെ ആകെ 90,95,807 കോവിഡ് കേസുകളില്‍ 4,40,962 സജീവ കേസുകളും 85,21,617 രോഗമുക്തി നേടിയവരും ഉള്‍പ്പെടുന്നു. അതേസമയം 501 പുതിയ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊറോണ വൈറസ് മരണസംഖ്യ 1,33,227 ആയി ഉയര്‍ന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കനുസരിച്ച് നവംബര്‍ 21 വരെ 13,17,33,134 സാമ്പിളുകള്‍ കോവിഡ് -19 പരീക്ഷിച്ചു, ഇതില്‍ 10,75,326 സാമ്പിളുകള്‍ ഇന്നലെ പരീക്ഷിച്ചു. അവസാന 10 കോടി ടെസ്റ്റുകള്‍ വെറും 10 ദിവസത്തിനുള്ളില്‍ ആണ് നടത്തിയിരിക്കുന്നത്.
Post Your Comments