അബഹ: പാകിസ്താന് സ്വദേശിയുടെ ഇന്ത്യക്കാരി ഭാര്യയുടെ മൃതദേഹം ഖമീസ് മുശൈത്തില്‍ ഖബറടക്കി. ഹൈദരാബാദ് സ്വദേശി താഹിറയുടെ (57) മൃതദേഹമാണ് മറവു ചെയ്തത്. ഹൈദരാബാദ് സ്വദേശികളായ മുഹമ്മദലി, മെഹബൂബിയ ദമ്പതികളുടെ മകളും പാകിസ്താനി സ്വദേശി മുനീര്‍ ഹുസൈന്റെ ഭാര്യയുമായിരുന്നു മരിച്ച താഹിറ. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
Read Also: മരണത്തില്‍ മനംനൊന്ത് 21കാരി ജീവനൊടുക്കി; നായയുടെ മൃതദേഹത്തിനൊപ്പം സംസ്കരിക്കണമെന്ന് കുറിപ്പ്
എന്നാൽ ഇവര്‍ ആദ്യം ഖമീസിനടുത്തുള്ള അഹദ് റുഫൈദ പ്രദേശത്തുള്ള ഒരു സൗദി പൗരന്റെ ഭാര്യയായിരുന്നു. താഹിറ ഇന്ത്യക്കാരിയും ആദ്യ ഭര്‍ത്താവ് സൗദി പൗരനും നിലവിലെ ഭര്‍ത്താവ് പാകിസ്താനിയും ആയതിനാല്‍ ഖബറടക്ക നടപടിക്രമങ്ങള്‍ക്ക് പലവിധ നിയമപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കാലതാമസം നേരിട്ടു. ഇതോടെ ഭര്‍ത്താവ് മുനീര്‍ ഹുസൈന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു.
ഫോറം ബ്ലോക്ക് സെക്രട്ടറി മിഹ്റുദ്ദീന് പോങ്ങനാടിന്റെ നേതൃത്വത്തില്‍ സംഘം ഇടപെട്ട് അസീറിലെ സാമൂഹിക പ്രവര്‍ത്തകനും സി.സി.ഡബ്ല്യൂ.എ അംഗവുമായ ഹനീഫ് മഞ്ചേശ്വരത്തിെന്റ സഹായത്തോടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി അഹദ് റുഫൈദ മഖ്ബറയില് ഖബറടക്കുകയായിരുന്നു.
Post Your Comments