Latest NewsIndia

കശ്മീരിൽ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ബിഎസ്എഫ് ജവാന്‍മാര്‍, ‘സൈനികര്‍ക്കായി ദീപാവലി ദീപം ജ്വലിപ്പിക്കാം , സൈനികരുടേത് സമാനത കളില്ലാത്ത ധീരത’യെന്ന് പ്രധാനമന്ത്രി

തങ്ങള്‍ക്ക് രണ്ട് കുടുംബമുണ്ടെന്നും, ഒരു കുടുംബം നാട്ടിലാണെങ്കില്‍ രണ്ടാമത്തെ കുടുംബം സൈനിക ക്യാമ്പിലാണെന്നും സൈനികര്‍ പറഞ്ഞു.

ശ്രീനഗര്‍: രാജ്യം തങ്ങള്‍ക്ക് നല്‍കുന്ന ആദരത്തിനൊപ്പം അതിര്‍ത്തിയിലെ സൈനികര്‍ ദീപാവലി ആഘോഷം തുടങ്ങി. അതാത് സൈനിക ക്യാമ്പിലെ സൈനികരാണ് പൂത്തിരികളും കമ്പിത്തിരികളും ദീപവും ജ്വലിപ്പിച്ചുകൊണ്ട് ദീപാവലി ആഘോഷം നടത്തിയത്.കശ്മീരിലെ പുര മേഖലയിലെ പോസ്റ്റിലുള്ള സൈനികരാണ് ആഘോഷം ആദ്യം തുടങ്ങിയത്. തങ്ങള്‍ക്ക് രണ്ട് കുടുംബമുണ്ടെന്നും, ഒരു കുടുംബം നാട്ടിലാണെങ്കില്‍ രണ്ടാമത്തെ കുടുംബം സൈനിക ക്യാമ്പിലാണെന്നും സൈനികര്‍ പറഞ്ഞു.

എല്ലാ ഭാരതീയര്‍ക്കും സന്തോഷത്തോടെ ദീപം ജ്വലിപ്പിക്കാം. അതുറപ്പുവരുത്താനാണ് തങ്ങളിവിടെ കാവല്‍നില്‍ക്കു ന്നതെന്നും സൈനികര്‍ ആശംസകളോടൊപ്പം പറഞ്ഞു.ത്രിപുരയില്‍ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശും ബി.എസ്.എഫിനൊപ്പം സംയുക്തമായി ദീപാവലി ആഘോഷത്തിന്റെ ഭാഗമായി. ബി.എസ്.എഫ് ദീപാവലി മധുരപലഹാരങ്ങള്‍ ബംഗ്ലാദേശ് സൈനികര്‍ക്ക് കൈമാറി. മിസോറമിലും കാച്ചാര്‍ അതിര്‍ത്തിയിലും ബി.എസ്.എഫ് ദീപാവലി ആഘോഷിച്ചു.

അതേസമയം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആശംസയര്‍പ്പിച്ചു. ‘എല്ലാവര്‍ക്കും ഏറെ തിളക്കമേറിയതും സന്തോഷപ്രദവുമായി ദീപാവലി ആശംസിക്കുന്നു. എല്ലാവര്‍ക്കും ആരോഗ്യത്തോടേയും സമ്പദ് സമൃദ്ധിയോടെയും ജീവിക്കാനാകട്ടെ.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഇന്ന് ദീപാവലി ആഘോഷിക്കുമ്പോള്‍ ഒരു തിരി രാജ്യസുരക്ഷയ്ക്കായി അതിര്‍ത്തി കാക്കുന്ന സൈന്യത്തിനായും കൊളുത്തണമെന്ന് നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

ഈ ദീപാവലി നാളില്‍ നമുക്കൊരുമിച്ച് ധീരസൈനികര്‍ ക്കായി ദീപം ജ്വലിപ്പിക്കാം. സൈനികര്‍ ഈ രാജ്യത്തിനായി നല്‍കിക്കൊണ്ടിരിക്കുന്ന സേവനം വാക്കുകള്‍കൊണ്ട് അളക്കാനാവില്ല. സമാനതകളില്ലാത്ത ധീരതയാണ് സൈനികരുടേത്. അത്തരം ധീരസൈനികരുടെ കുടുംബാംഗങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു.

മന്‍ കീ ബാതില്‍ മുമ്പ് പ്രക്ഷേപണം ചെയ്ത ഒരു പ്രസംഗത്തില്‍ സൈനികരെ ആദരിച്ച് ദീപം തെളിയിക്കാന്‍ ചെയ്ത ആഹ്വാനത്തിന്റെ ശബദ്‌സന്ദേശത്തിന്റെ ഭാഗവും ട്വീറ്റില്‍ നരേന്ദ്രമോദി ചേര്‍ത്തിട്ടുണ്ട്. സൈനികര്‍ക്കൊപ്പം കൊറോണ പ്രതിരോധപ്രവര്‍ത്ത നത്തിലേര്‍ പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരേയും പ്രധാനമന്ത്രി അനുമോദിച്ചു.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button