ന്യൂഡല്‍ഹി: വനിത ശ്രീനിവാസനെ വനിതാ വിഭാഗത്തിന്റെ പ്രസിഡന്റായി ബിജെപി നിയമിച്ചു. വിജയരഹത്കറിന് ശേഷം ബിജെപി മഹിളാ മോര്‍ച്ച മേധാവിയായി വനിത ശ്രീനിവാസന് ചുമതലയേല്‍ക്കും. ബിജെപി പ്രസിഡന്റ് ജെ പി നദ്ദയാണ് പാര്‍ട്ടിയുടെ തമിഴ്നാട് വിഭാഗത്തിന്റെ ഭാരവാഹിയായ വനിത ശ്രീനിവാസനെ നിയമിച്ചത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ പരാജയപ്പെട്ടിരുന്നു. നദ്ദയുടെ പുതിയ ഭാരവാഹികളുടെ സംഘത്തില്‍ ദേശീയ സെക്രട്ടറിയായി എംഎസ് രഹാത്കറിനെ അടുത്തിടെ നിയമിച്ചിരുന്നു. പാര്‍ട്ടിയുടെ പശ്ചിമ ബംഗാള്‍ യൂണിറ്റിലെ അമിതവ ചക്രവര്‍ത്തിയെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.
Post Your Comments