ലണ്ടൻ: വരുന്ന ക്രിസ്മസിനു മുൻപായി കൊവിഡ് 19 വാക്സിൻ ലഭ്യമായിത്തുടങ്ങുമെന്ന് യുകെ സര്‍ക്കാരിൻ്റെ വാക്സിൻ ടാസ്ക്ഫോഴ്സ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഓക്സ്ഫഡ് സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിനും നോവോവാക്സിൻ്റെ വാക്സിനും പരീക്ഷണത്തിൻ്റെ അന്തിമ ഘട്ടത്തിലാണെന്നും അവര്‍ വ്യക്തമാക്കി.
Read Also : ഇസ്ലാമിക തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഫ്രാന്‍സിന് പിന്തുണയുമായി ലോകരാജ്യങ്ങൾ
ഡിസംബര്‍ 25 ക്രിസ്മസിനു മുൻപായി ചിലര്‍ക്ക് വാക്സിൻ ലഭ്യമാകുമെന്നും 2021ൻ്റെ തുടക്കത്തിൽ വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്യപ്പെടാനാണ് കൂടുതൽ സാധ്യതയെന്നും ടാസ്ക് ഫോഴ്സ് അധ്യക്ഷ കേറ്റ് ബിങ്ഹാം വ്യക്തമാക്കി. ഓക്സ്ഫഡ് – ആസ്ട്രസെനക്ക സംയുക്ത സംരംഭമായ അഡിനോവൈറസ് വെക്ടേഡ് വാക്സിനും നോവോവാക്സ് പ്രോട്ടീൻ അഡ്ജുവൻ്റ് വാക്സിനും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ്.
“മുൻനിര വാക്സിൻ നിര്‍മാതാക്കളുടെ മൂന്നാം ഘട്ട പരീക്ഷണഫലം 2020 അവസാനമാണ് ലഭിക്കുന്നത്. ഇൻജെക്ഷൻ സ്വീകരിച്ചവരിൽ രോഗം ബാധിച്ചവരിലെ നിരക്കാണ് വാക്സിൻ്റെ ഫലപ്രാപ്തി നിശ്ചയിക്കുന്നത്. വാക്സിന് എങ്ങനെ വൈറസ് ബാധ തടയാൻ കഴിയുന്നുവെന്നതും രോഗലക്ഷണങ്ങള്‍ കുറയ്ക്കാൻ കഴിയുന്നുവെന്നതുമാണ് പ്രാഥമികമായി അറിയാനാകുക.” ലാൻസറ്റ് മെഡിക്കൽ ജേണലിലെ ലേഖനത്തിൽ അവര്‍ വ്യക്തമാക്കി.
Post Your Comments