പാറ്റ്ന: പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം. ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യമാണ് ശനിയാഴ്ച പ്രകടന പത്രിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കും. വിദ്വേഷ പരാമർശങ്ങൾ നടത്തി ബിജെപി വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് സുര്‍ജേവാല പറഞ്ഞു. സംസ്ഥാനത്ത് പ്രളയബാധിതരെ കാണാനോ അവരുടെ ക്ഷേമം അന്വേഷിക്കാനോ ബിജെപിയോ കേന്ദ്ര സർക്കാരോ തയാറായില്ലെന്ന് ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വിമർശനം.
Also read : ന്യൂസിലാന്‍ഡ് ഭരണം വീണ്ടും ജസീന്ത ആന്‍ഡേണിന്റെ കൈകളിൽ
ഒക്ടോബർ 28, നവംബർ 3, നംവബർ ഏഴ് എന്നീ ദിവസങ്ങളിലായിരിക്കും ബീഹാറിൽ തിരഞ്ഞെടുപ്പ്. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തിരഞ്ഞെടുപ്പ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും പോളിംഗ് സമയം. ക്വാറൻ്റൈനിൽ കഴിയുന്ന വോട്ടർമാർക്കും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാവും. തിരഞ്ഞെടുപ്പിൻ്റെ അവസാനദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ടർമാരുടെ പോളിംഗ്. നിലവിലെ ബീഹാർ നിയമസഭയുടെ കാലാവധി നവംബർ 29-നാണ് അവസാനിക്കുന്നത്. 243 അംഗ നിയമസഭയിൽ 38 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും രണ്ട് സീറ്റുകൾ പട്ടികവിഭാഗത്തിനായുമായി സംവരണം ചെയ്യപ്പെട്ടതാണ്.
Post Your Comments