തൃശൂര്‍: എ.ടി.എമ്മിലൂടെ അക്കൗണ്ടുകളിൽ നിന്ന് പതിനായിരം രൂപക്ക് മുകളിലുള്ള തുക എടുക്കണെമെങ്കിൽ ഒ.ടി.പി നിർബന്ധമാക്കിയ എസ്.ബി.ഐയുടെ നടപടി ഉപഭോക്താക്കൾക്ക് പരീക്ഷണമാകുന്നു. നിശ്ചിത സമയത്ത് ഒ.ടി.പി ലഭിക്കാതെ ഇടപാട് തടസ്സപ്പെടുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് രാജ്യവ്യാപകമായി എസ്.ബി.ഐക്ക് ലഭിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ്. എ.ടി.എം വഴിയുള്ള തട്ടിപ്പ് തടയാനാണ് ഒ.ടി.പി ഏര്‍പ്പെടുത്തിയത്.
എ.ടി.എമ്മില്‍നിന്ന് 10,000 രൂപക്ക് മുകളില്‍ എടുക്കാന്‍ രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ ഒ.ടി.പി ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ജനുവരിയിലാണ്. എന്നാൽ കഴിഞ്ഞമാസം 18 മുതല്‍ ഇത് 24 മണിക്കൂറും ബാധകമാക്കിയത്. 10,000 രൂപക്ക് മുകളിലുള്ള സംഖ്യ എ.ടി.എമ്മില്‍ ടൈപ്പ് ചെയ്താല്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ഒ.ടി.പി വരും. ഇത് നിശ്ചിതസമയത്തിനകം എ.ടി.എമ്മില്‍ ടൈപ് ചെയ്താലേ പണം ലഭിക്കുകയുള്ളൂ. എന്നാല്‍, സംഖ്യ രേഖപ്പെടുത്തി നിശ്ചിത സമയത്തിനകം ഒ.ടി.പി ലഭിക്കുന്നില്ലെന്ന പരാതിയാണ് ഇപ്പോള്‍ വ്യാപകമാവുന്നത്.
Read Also: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : തൊഴിലവസരവുമായി എസ്.ബി.ഐ
ഇത്തരം സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ഉപഭോക്താവ് 10,000ത്തില്‍ കുറവുള്ള തുകയെടുക്കാന്‍ നിര്‍ബന്ധിതനാകും. കൂടുതല്‍ പണം ആവശ്യമുള്ളവര്‍ മറ്റ് ബാങ്കുകളുടെ എ.ടി.എം തേടിപ്പോകും. മറ്റ് എ.ടി.എമ്മുകളില്‍ ഈ നിയന്ത്രണമില്ല. അതേസമയം എ.ടി.എം കാര്‍ഡ് വീട്ടില്‍ ഏല്‍പിച്ച് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങളും പ്രയാസത്തിലായിട്ടുണ്ട്.
എന്നാൽ എസ്.ബി.ഐയില്‍ അക്കൗണ്ടുള്ള ഗള്‍ഫ് മലയാളികളില്‍നിന്ന് ഇത്തരം പരാതി ധാരാളം വരുന്നതായി ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. മറ്റോരു സ്ഥലത്തുള്ള അക്കൗണ്ട് ഉടമയുടെ ഫോണില്‍ വരുന്ന ഒ.ടി.പി നിശ്ചിത സമയത്തിനകം ലഭിച്ചാല്‍തന്നെ കൈമാറി ഇടപാട് പൂര്‍ത്തിയാക്കാന്‍ പറ്റുന്നില്ല. സുരക്ഷിതത്വത്തിനായി ഏര്‍പ്പെടുത്തിയ ഒ.ടി.പി സംവിധാനത്തിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് എസ്.ബി.ഐ എ.ടി.എം ചാനല്‍ വൃത്തങ്ങള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, സാങ്കേതിക തകരാര്‍ കാരണം എസ്.ബി.ഐ യോനോ ആപ് ഉള്‍പ്പെടെ മന്ദഗതിയിലാവുന്ന, മാസങ്ങളായി തുടരുന്ന പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്.
സാങ്കേതിക തകരാര്‍ ബാങ്ക് ശാഖകളില്‍, പ്രത്യേകിച്ച് ഇടപാടുകാരുടെ തിരക്കുള്ള ദിവസങ്ങളില്‍ കടുത്ത വെല്ലുവിളിയാവുന്നുണ്ട്. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ തലത്തില്‍ പരിഹാര ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, താഴെത്തട്ടില്‍നിന്ന് പരാതികള്‍ ഉന്നതങ്ങളിലേക്ക് വേണ്ടത്ര റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. -ബോക്സ് – യോനോ ലൈറ്റില്‍ ക്യു.ആര്‍ കോഡുമായി എസ്.ബി.ഐ തൃശൂര്‍: എ.ടി.എമ്മിലൂടെ പണം പിന്‍വലിക്കാന്‍ എസ്.ബി.ഐ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു.
ഉപഭോക്താക്കളുടെയും ബാങ്കിന്റെയും സുരക്ഷിതത്വത്തിനായി എസ്.ബി.ഐ ഏര്‍പ്പെടുത്തുന്ന വിവിധ സംവിധാനങ്ങളില്‍ ഒന്നാണ് ഇത്. ക്യു.ആര്‍ കോഡ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിക്കഴിഞ്ഞു. അതേസമയം, പണമിടപാട് പരമാവധി കുറച്ച് ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ് ഏറെ സുരക്ഷിതമെന്ന് എസ്.ബി.ഐ എ.ടി.എം ചാനല്‍ വൃത്തങ്ങള്‍ പറഞ്ഞു.
യോനോ ലൈറ്റ് ആപിലെ ക്യു.ആര്‍ (ക്വിക് റെസ്പോണ്‍സ്) കോഡ് എ.ടി.എമ്മിലെ ക്യൂ.ആര്‍ കോഡില്‍ റീഡ് ചെയ്താണ് ഇടപാട് സാധ്യമാക്കുക. യോനോ ലൈറ്റ് ആപില്‍ പിന്‍വലിക്കേണ്ട തുക രേഖപ്പെടുത്തിയാല്‍ ക്യു.ആര്‍ കോഡ് തെളിയും. എ.ടി.എമ്മിലും ക്യു.ആര്‍ കോഡുണ്ടാകും. മൊബൈലിലെ കോഡ് എ.ടി.എമ്മിലെ കോഡില്‍ കാണിച്ചാല്‍ പണം പുറത്തുവരും.
Post Your Comments