പത്തനംതിട്ട: പത്തനംതിട്ടയിൽ ഡി.എം.ഒ.യുടെ അപകട മുന്നറിയിപ്പും, ഇന്‍റലിജന്‍സ് റിപ്പോർട്ടും മറികടന്ന് ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പും, ആഘോഷവും നടത്തിയതോടെ അഭിഭാഷകർക്കിടയിൽ കോവിഡ് വ്യാപനം. ഇതേ തുടർന്ന് കോടതികളുടെ പ്രവർത്തനം നിർത്തി വയ്ക്കണമെന്ന് ബാർ അസോസിയേഷൻ തന്നെ പത്തനംതിട്ട ജില്ലാ കലക്ടറോട് ആവശ്യപ്പെട്ട് കത്ത് നൽകി.
കോടതി പ്രവർത്തിക്കുന്ന സ്ഥലങ്ങൾ കോവിഡ് വ്യാപന മേഖലയായി കണക്കാക്കി, കൂടുതൽ വ്യാപനം തടയുന്നതിനായി ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കോടതികളുടെ പ്രവർത്തനം നിർത്തി വയ്ക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.
അഭിഭാഷകർക്കിടയിലും, അഭിഭാഷക ഗുമസ്തർക്കിടയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. സെപ്റ്റംബർ 29 ന് ആയിരുന്നു മുന്നറിയിപ്പുകൾ അവഗണിച്ച് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ എട്ടാം തീയതിവരെ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത പത്തുപേർക്ക് രോഗം സ്ഥിരീകരിച്ചു.
Post Your Comments