ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമർശനവുമായി പ്രകാശ് ജാവദേക്കര്‍. ഭാരതദര്‍ശനം നിര്‍ത്തി ഭീകരര്‍ അഴിഞ്ഞാടുന്ന കോണ്‍ഗ്രസ്സ് സംസ്ഥാനങ്ങളിലേക്ക് രാഹുല്‍ ഗാന്ധി ചെല്ലുന്നത് നല്ലതായിരിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
രാജസ്ഥാനാണ് രാഹുല്‍ ഗാന്ധി ആദ്യം സന്ദര്‍ശിക്കേണ്ടതെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. രാജസ്ഥാനിലെ ക്ഷേത്രപൂജാരിയെ കൊന്നത് ഭീകരസംഘടനകളില്‍പ്പെട്ടവരാണ്. ക്ഷേത്ര സ്വത്ത് തട്ടിയെടുക്കാന്‍ നടത്തിയ ശ്രമം തടഞ്ഞതിനാണ് കൊല നടത്തിയത്.
ഏകെ-47 അടക്കമുള്ള ആയുധങ്ങള്‍ ധരിച്ചെത്തിയവര്‍ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന് ആക്രമിച്ചതും രാജസ്ഥാനിലാണ്. പീഡനങ്ങള്‍ രാജസ്ഥാനില്‍ നിത്യസംഭവമാകുന്നു. ഇതൊന്നും രാഹുല്‍ കാണുന്നില്ലെന്നും ജാവദേക്കര്‍ ആരോപിച്ചു.
Post Your Comments