ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഇന്ന് സമാപിക്കും. സമാപന സമ്മേളനം ഹരിയാനയിലെ കര്‍ണാലിലാണ് വൈകിട്ട് നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ച പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്ന് ആരംഭിച്ച് ജാഥ ഇന്നലെ ഹരിയാനയിലെത്തി.
ഇന്ന് രാവിലെ പീപ്പ്ലി മണ്ഡിയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം, നിലോഖേരി വഴി കര്‍ണാലില്‍ അവസാനിക്കുന്ന തരത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ സിര്‍സയിലെ വീടിന് മുന്നില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതിഷേധ ധര്‍ണയും നടത്തും. മേഖലയില്‍ സുരക്ഷാസന്നാഹം ശക്തമാക്കി.
അതേസമയം, പഞ്ചാബിൽ കര്‍ഷക നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ രാഹുലിനൊപ്പം വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിന്ധുവിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബല്‍ബീര്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Post Your Comments