തിരുവനന്തപുരം: ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നിർദ്ദേശിച്ച് വിദഗ്ധ സമിതി. മാർഗദർശനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമിതി സർക്കാരിന് സമർപ്പിച്ചു. തീര്‍ഥാടകരെ പ്രവേശിപ്പിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നിര്‍ദേശിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും എന്ന നിർദ്ദേശമാണ് വിദഗ്ധ സമിതി മുന്നോട്ട് വെച്ചത്. 48 മണിക്കൂര്‍ മുമ്പ് ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ജാഗ്രതാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. തുടര്‍ന്ന് കിട്ടിയ രേഖയുമായി എത്തുമ്പോള്‍ നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തും. ഈ പരിശോധനയിലും നെഗറ്റീവ് ആകുന്നവരെ മാത്രമേ കടത്തിവിടൂ എന്നാണ് സമിതിയുടെ നിർദ്ദേശം.
Read Also: ശബരിമല മകരവിളക്ക്: ദേവസ്വം ബോര്‍ഡും ആരോഗ്യ വകുപ്പും ഭിന്നതയിൽ
കൂടാതെ കാനന പാതയിലൂടെ യാത്ര അനുവദിക്കില്ല. മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്ത് ദിവസം 1000 പേരെ മാത്രമേ സന്നിധാനത്ത് പ്രവേശിപ്പിക്കൂ. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേരെ അനുവദിക്കും. 10നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രം പ്രവേശനം തുടങ്ങിയ നിര്‍ദേശങ്ങളാണ് വിദഗ്ധ സമിതി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും.
Post Your Comments