KeralaLatest NewsNews

സർക്കാർ വാ​ദ​ങ്ങ​ൾ പൊ​ളി​യുന്നു; സെ​ക്ര​ട്ട​റി​യ​റ്റി​ലെ തീ​പി​ടു​ത്തം ഷോ​ട്ട്സ​ർ​ക്യൂ​ട്ട് മൂ​ല​മ​ല്ലെ​ന്ന് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ​

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യ​റ്റി​ലെ തീ​പി​ടു​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ‌ വാ​ദ​ങ്ങ​ൾ പൊ​ളി​ച്ച് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്. സെ​ക്ര​ട്ട​റി​യ​റ്റി​ലെ പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ഷോ​ട്ട്സ​ർ​ക്യൂ​ട്ട് മൂ​ല​മ​ല്ലെ​ന്ന് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ക​ണ്ടെ​ത്തി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്‌.

Read also: ഹത്രാസ് കാട്ടി മേനി നടിക്കാൻ നിങ്ങൾക്കെന്ത് അവകാശം, വാളയാറിലുമുണ്ട് കണ്ണീര് തോരാത്ത ഒരമ്മ; ഇടത് വലത് പാർട്ടികളുടെ രാഷ്ട്രീയ മുതലെടുപ്പ് തുറന്ന് കാട്ടി കുമ്മനത്തിന്റെ എഫ്.ബി. പോസ്റ്റ്

തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ നിന്നു പോലും തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല.

തീപ്പിടിത്തം നടന്ന മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ല. മാത്രമല്ല മുറിയിലെ ഫയര്‍ എക്‌സ്റ്റിഗ്യൂഷര്‍ അടക്കമുള്ളവയും പരിശോധിച്ചു. ഇതിനെല്ലാം ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ക​മ്മീ​ഷ​ണ​ർ ഡോ. ​എ കൗ​ശി​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ​താ​ണ് ഈ ​സ​മി​തി.

തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണം ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​ണെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സും അ​റി​യി​ച്ച​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും എ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

shortlink

Post Your Comments


Back to top button