കോവിഡ് കാലത്ത് അതിജീവനത്തിനായി പരിശ്രമിക്കുകയാണ് സിനിമാ മേഖലയിലടക്കമുള്ളവർ, എന്നാൽ അവർക്കായി തങ്ങളുടെ ചിത്രത്തിൽ നിന്നും പത്ത് ലക്ഷം രൂപ മാറ്റിവച്ചിരിക്കുകയാണ് സീ യൂ സൂൺ ടീം.
കുറിപ്പ് വായിക്കാം….
“സീ യു സൂൺ” എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട് കാട്ടിയ സ്നേഹത്തിനും ഐക്യദാർഡ്യത്തിനും, നന്ദി, സ്നേഹം, സാഹോദര്യം.
https://www.facebook.com/Director.Unnikrishnan.B/posts/202696874548006
Post Your Comments