ലണ്ടൻ: ലിവർപൂളിന്റെ മുന്നേറ്റ നിര താരം സാദിയോ മാനേ കോവിഡ് പോസിറ്റീവ് ആയി. ഇതോടെ മാനേ സ്വയം നിരീക്ഷണത്തിലാണ്. നേരത്തെ മധ്യനിര താരം തിയാഗോ അൽകാൻട്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിയാഗോയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് മനേക്കും കോവിഡ് പോസിറ്റീവാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ആഴ്സണലിനെതിരായ മത്സരത്തിൽ മാനേ കളിച്ചിരുന്നു.
Read also: ശ്രീകുമാരൻ തമ്പിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമം
മനേക്ക് ചെറിയ കോവിഡ് ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്ന് ലിവർപൂൾ വ്യക്തമാക്കി. ഞായറാഴ്ച ആസ്റ്റൺ വില്ലക്കെതിരെയാണ് ലിവർപൂളിന്റെ അടുത്ത പ്രീമിയർ ലീഗ് മത്സരം. ഇത് മനേക്ക് നഷ്ടമാവുമെന്ന് ഉറപ്പാണ്. മികച്ച ഫോമിലുള്ള മാനേയുടെ അഭാവം ലിവർപൂളിന് തിരിച്ചടിയാകും. ചെൽസിക്കെതിരായ മത്സരത്തിലും ലിവർപൂളിന്റെ വിജയഗോൾ നേടിയത് മാനേയാണ്. മൊറോക്കോയ്ക്കും മൗറീഷ്യാനിയയ്ക്കും എതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള സെനഗൽ ടീമിൽ ഇരുപത്തിയെട്ടുകാരനായ മാനേയും അംഗമാണ്.
Post Your Comments