Latest NewsNewsIndia

തെരുവു​ഗായികയിൽ നിന്ന് സെലിബ്രിറ്റി സ്റ്റാറ്റസ്; എന്നാൽ റാനു മണ്ഡാലിൻറെ ഇപ്പോഴത്തെ ജീവിതം എങ്ങിനെയെന്ന് കാണാം

മുംബൈ: ഒരു ദിവസം കൊണ്ട് സൈബർ ലോകം ജീവിതം മാറ്റിയ തെരുവു ഗായിക റാനു മണ്ഡാലിൻറെ ഇപ്പോഴത്തെ ജീവിതം ദയനീയമെന്ന് റിപ്പോർട്ടുകൾ. പുതിയ അംഗീകാരങ്ങളും വാഗ്ദാനങ്ങളും ഒഴുകിയെങ്കിലും പഴയ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വലഞ്ഞാണ് ഇവരുടെ ജീവിതം എന്നാണ് റിപ്പോർട്ട് പറയുന്നത്.

Read also: നവവധു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയിൽ

റെയിൽവേ സ്റ്റേഷനിൽ പാട്ടുപാടിക്കൊണ്ടിരുന്ന റാനു മണ്ഡാലിൻറെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്. അയാൾ അവർ പാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചു. ഞൊടിയിടയില്‍ വീഡിയോ വൈറലായി. ലതാ മങ്കേഷ്‌കര്‍ പാടിയ എക് പ്യാര്‍ കാ നഗ്മാ ഹെയ് എന്ന ഗാനം റാനു ആലപിക്കുന്നതായിരുന്നു വീഡിയോ. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോയ പ്രമുഖര്‍ റാനുവിനെ അഭിനന്ദിച്ച് രംഗത്തെത്തി.

2019 നവം​ബറിൽ ബോളിവുഡ് സം​ഗീത സംവിധായകൻ ഹിമേഷ് രെഷമ്മിയ ഇവർക്ക്  മൂന്ന് ​ഗാനങ്ങൾ ആലപിക്കാൻ അവസരം നൽകി. ഹിന്ദിയിലേയും മലയാളത്തിലേയും ഉൾപ്പടെ നിരവധി റിയാലിറ്റി ഷോകളിലും ഇവർ പങ്കെടുത്തിരുന്നു. 2019 നവംബറില്‍ രാണു ഒരു വിവാദത്തിലും ഉള്‍പ്പെട്ടു.

സെല്‍ഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ ചൊടിപ്പിക്കുകയും ആരാധികയോട് അവര്‍ ദേഷ്യപ്പെടുകയുമായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചു. ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ ആളുകളെ സഹായിക്കുന്ന റാനുവിന്റെ വീഡിയോ പുറത്ത് എത്തിയിരുന്നു. ഇപ്പോള്‍ റാനു പഴയ വീട്ടിലേക്ക് തന്നെ മടങ്ങി എന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തികമായി തകര്‍ന്ന നിലയിലാണ് ഇപ്പോള്‍ റാനു ഉള്ളതെന്ന് ന്യൂസ് 18 പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Post Your Comments


Back to top button