COVID 19KeralaLatest NewsNews

കോവിഡ് : ചികിത്സയിലായിരുന്ന ഒരാൾ കൂടി സംസ്ഥാനത്ത് മരിച്ചു

കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഒരാൾ കൂടി മരിച്ചു. കണ്ണൂരിൽ കുറുമാത്തൂർ സ്വദേശി മുരിങ്ങോളി മുഹമ്മദ്(77) ആണ് മരിച്ചത്. പരിയാരം കണ്ണൂർ ഗവ.മെഡി.കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂത്തുപറമ്പ് സ്വദേശി പിപി ഉസ്മാനാ(70)ണ് കൊവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയയാണ് മരണകാരണം. ഉസ്‌മാന്റെ കുടുംബത്തിലെ 13 പേർക്ക് നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

Also read : സൗദിയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു തന്നെ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ് : 28 മരണം

സംസ്ഥാനത്ത് ഇന്ന്   7445പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 21 മരണം കൂടി സ്ഥിരീകരിച്ചു. 3391പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 54493 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്

ഇവ രണ്ടുംകൂടെ ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്. കോഴിക്കോട് 917, എറണാകുളം 868, മലപ്പുറം 888, തിരുവനന്തപുരം 822, കൊല്ലം 666, തൃശൂര്‍ 561, പാലക്കാട് 464, ആലപ്പുഴ 426, കോട്ടയം 416, കണ്ണൂര്‍ 283, പത്തനംതിട്ട 188, കാസര്‍ഗോഡ് 238, വയനാട് 151, ഇടുക്കി 77 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 19, കണ്ണൂര്‍ 17, പത്തനംതിട്ട 13, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കോഴിക്കോട് 6, മലപ്പുറം 5, തൃശൂര്‍ 3, കോട്ടയം 2, ആലപ്പുഴ 1, വയനാട് 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം  സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button