ന്യൂ ഡൽഹി: പാക് അധിനിവേശ കശ്മീരിലെ തൽസ്ഥിതിയിൽ മാറ്റം വരുത്താനുള്ള പാകിസ്താൻ നീക്കത്തിനെതിരെ ഇന്ത്യ. പാകിസ്താൻ കൈയേറിയിരിക്കുന്ന ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖല പാകിസ്താന്റെ ഫെഡറൽ വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കം എതിർക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.
ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖലയെ അഞ്ചാം പ്രവിശ്യ ആക്കാനുള്ള പാക് തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യയുടെ എതിർപ്പ് മറികടന്ന് ഈ മേഖലയിൽ നവംബറിൽ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.
ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖല കേന്ദ്ര ഭരണപ്രദേശമായ ജമ്മു, കശ്മീർ, ലഡാക്ക് എന്നിവയുടെ ഭാഗമാണെന്ന വസ്തുതയാണ് ഇന്ത്യ പാകിസ്താനെ ഓർമിപ്പിച്ചത്. അനധികൃതമായി പാക്കിസ്ഥാൻ കൈയടക്കിയ മേഖലയാണ് ഈ പ്രദേശം. ഈ മേഖലയിൽ യാതൊരു അവകാശവും ഉന്നയിക്കാൻ പാക്കിസ്ഥാന് അവകാശമില്ലെന്നും പാക് അധിനിവേശ കശ്മീരിൽ മാറ്റം വരുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Post Your Comments