ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 92,071 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 48,46,428 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്.
ഒറ്റദിവസം കൊണ്ട് കോവിഡ് ബാധിച്ച് മരിച്ചത് 1,136 പേരാണ്. ഇതോടെ രാജ്യത്ത് 79,722 പേർ കോവിഡ് മൂലം ജീവൻ വെടിഞ്ഞു. 37,80,108 പേർ രോഗമുക്തി നേടി. 9,86,598 പേർ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്.
ലോകത്ത് കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമതാണ്. അമേരിക്കയാണ് ഒന്നാമത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, ബിഹാർ, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.
Post Your Comments