COVID 19Latest NewsNewsIndia

ഉത്തരാഖണ്ഡില്‍ ഒരു ജയിലില്‍ 51 തടവുകാര്‍ക്ക് കോവിഡ്

ഉത്തരാഖണ്ഡ് : നൈനിറ്റാള്‍ ജില്ലാ ജയിലിലെ 51 ഓളം ജയില്‍ തടവുകാര്‍ക്കും ഒരു ജയില്‍ സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 10 ന് ഹല്‍ദ്വാനിയുടെ ഡോ. സുശീല തിവാരി സര്‍ക്കാര്‍ ആശുപത്രിയില്‍ 71 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് -19 പോസിറ്റീവ് തടവുകാരുടെ എണ്ണം ഏകദേശം 85 ആയി.

ജയില്‍ ഭരണകൂടം 71 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 51 തടവുകാരും ഒരു ജയില്‍ സ്റ്റാഫും പോസിറ്റീവ് ആണെന്ന് ശനിയാഴ്ച കണ്ടെത്തിയതായി നൈനിറ്റാല്‍ ജില്ലാ ജയില്‍ സൂപ്രണ്ട് മനോജ് ആര്യ പറഞ്ഞു, എന്നാല്‍, എല്ലാം രോഗലക്ഷണങ്ങളില്ലാത്തവയാണ്, അവയൊന്നും ഗുരുതരമല്ല. ജയില്‍ സ്റ്റാഫിനെ വീട്ടില്‍ ക്വാറന്റൈനിലാക്കി, കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രമേ തടവുകാരെ ജയിലിനുള്ളില്‍ ക്വാറന്റൈന്‍ ചെയ്തിട്ടുള്ളൂ, അദ്ദേഹം പറഞ്ഞു.

രോഗം വരാതിരിക്കാന്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ മാസ്‌ക് ധരിക്കുക, കൈ കഴുകുക തുടങ്ങി ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ ജയില്‍ ഭരണകൂടം ജയില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button