ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് നിർമ്മാതാക്കൾ. ഭാരത് ബയോടെക് ആണ് ഇക്കാര്യം അറിയിച്ചത്. വാക്സിന് കുത്തിവച്ച ഒരു ഇനം കുരങ്ങുകളില്‍ രോഗപ്രതിരോധ ശേഷി പ്രകടമായെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു. മരുന്ന് എത്രമാത്രം ഫലപ്രദമാണെന്ന് കണ്ടെത്താനായി മരുന്ന് കുത്തിവച്ചശേഷം ഇവയെ ബോധപൂര്‍വ്വം വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലേക്ക് വിടും. ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് വാക്സിന് വികസിപ്പിക്കുന്നത്.
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിനായ കൊവിഷീല്‍ഡിനേക്കാള്‍ മികച്ച ഫലമാണ് കോവാക്സിന് കാഴ്ച്ച വെക്കുന്നതെന്നും നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. കൊവിഷീല്‍ഡ് നല്കിയ മൃഗങ്ങള്‍ക്ക് വൈറസിന്റെ സാന്നിദ്ധ്യത്തില്‍ രോഗം പിടിപെട്ടില്ലെങ്കിലും പിന്നീട് വൈറസ് വാഹകരായി ഇവര്‍ മാറുന്നതായി കണ്ടെത്തിയിരുന്നു.
Post Your Comments