NewsLife StyleHealth & Fitness

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിച്ചാല്‍ ഗുണങ്ങൾ പലതാണ്

വീട്ടുമുറ്റത്തെ തുളസിയിലയോളം പ്രാധാന്യമുള്ള ഒരു ഔഷധചെടിയാണ് പുതിന. പണ്ടുമുതൽക്കേ ഏവരും ഉപയോഗിച്ചുവരുന്ന ഈ ചെടിയ്ക്ക് എണ്ണമറ്റ ​ഗുണങ്ങളാണുള്ളത്. ഇന്ത്യയില്‍ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമായ പുതിനയ്ക്ക് ‘കര്‍പ്പൂര തുളസി’ എന്നും പേരുണ്ട്. പുതിനയിൽ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തമാണ് ‘മെന്തോൾ’. മൗത്ത് ഫ്രെഷനറുകൾ, പാനീയങ്ങൾ, ആന്റിസെപ്റ്റിക് മൗത്ത് വാഷുകൾ, ടൂത്ത് പേസ്റ്റ് എന്നിവയില്ലെലാം പുതിന ഉപയോ​ഗിച്ച് വരുന്നു. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം
കുടിച്ചാലുള്ള ചില ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം എന്ന് നോക്കാം….

 

ഒന്ന്…

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. വയറുവേദനയെ ശമിപ്പിക്കാനും ദഹനക്കേട്, വയറുവീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾ പുതിനയിലുണ്ട്.

രണ്ട്…

ഇടവിട്ടുള്ള ചുമ, ജലദോഷം, തുമ്മൽ എന്നിവ കുറയ്ക്കാൻ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.

മൂന്ന്…

പുതിനയിലയിൽ ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.

നാല്…

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 

shortlink

Post Your Comments


Back to top button