Latest NewsNewsIndiaBollywoodEntertainment

തെരുവ് നായ്ക്കള്‍ക്ക് തീറ്റ കൊടുക്കാന്‍ പോയ പ്രമുഖ നടിയെ സമീപവാസികള്‍ ഇഷ്ടിക കൊണ്ട് എറിഞ്ഞു

ദില്ലി: തെരുവ് നായ്ക്കള്‍ക്ക് തീറ്റ കൊടുക്കാന്‍ പോയ പ്രമുഖ നടിയെ സമീപവാസികള്‍ ആക്രമിച്ചു. ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ തരന സിംഗിനാണ് ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ മുഴുവന്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഗ്രേറ്റര്‍ നോയിഡയിലെ നോളജ് വാലി പാര്‍ക്കില്‍ ആണ് തരന താമസിക്കുന്നത്. ഓഗസ്റ്റ് 13 നാണ് തരന തെരുവ് നായ്ക്കള്‍ക്ക് തീറ്റ നല്‍കാന്‍ പോയത്. ഇവിടത്തെ സമീപവാസികളായ ലോകേഷ് ഭതിയും ഭാര്യ സുനിതയുമാണ് നടിയെ ഇഷ്ടികകൊണ്ട് ആക്രമിച്ചത്.

കേസില്‍ അന്വേഷണം നടത്താന്‍ നോളജ് വാലി പാര്‍ക്ക് പോലീസ് വിസമ്മതിച്ചതായും ആരോപണമുണ്ട്. എന്നാല്‍, പോലീസ് പറയുന്നതനുസരിച്ച് ഇരുകക്ഷികളും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയുമാണെന്നാണ്.

ഒരു മൃഗസ്നേഹിയാണ് തരന. ഈ ലോക്ക്ഡൗണില്‍ തെരുവ് നായ്ക്കള്‍ക്ക് സ്ഥിരമായി ഇവര്‍ തീറ്റ കൊടുക്കാറുണ്ട്.

 

shortlink

Post Your Comments


Back to top button