Latest NewsNewsDevotional

ക്ഷേത്ര ദർശനം നടത്തുമ്പോൾ മണിയടിയ്ക്കുന്നതെന്തിന് ? കാരണമറിയാം

അമ്പലങ്ങളില്‍ കയറുമ്പോള്‍ മണിയടിയ്ക്കുന്നത് ഇന്ത്യയിലെ പതിവ് രീതിയാണ്. ക്തര്‍ക്കനുവാദമില്ലെങ്കിലും ക്ഷേത്രം തന്ത്രി അമ്പലമണി മുഴക്കിയാണ് നട തുറക്കുക. പൂജകളിലും മണി അടിയ്ക്കുന്നത് സാധാരണമാണ്. ഇതിനു പുറകില്‍ ചില തത്വങ്ങളുമുണ്ട്.

സിങ്ക്, കാഡ്മിയം, ലെഡ്, കോപ്പര്‍, നിക്കല്‍, ക്രോമിയം, മഗ്നീഷ്യം എന്നീ ലോഹങ്ങൾ കൃത്യമായ അനുപാതത്തിൽ ചേർത്താണ് അമ്പലമണി നിർമിക്കുന്നത്. ഇതുമൂലം മണി ശബ്ദിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം ഏഴ് സെക്കൻഡോളം നിലനിൽക്കുന്നു. ഇത് ശരീരത്തിന്റെ ഏഴു ചക്രങ്ങളെയാണ് സ്വാധീനിക്കുന്നത്. ഇത് തലച്ചോറില്‍ ഒരു പ്രത്യേക അവസ്ഥ സൃഷ്ടിക്കുകയും നമുക്ക് സ്വച്ഛതയും ശാന്തിയും ലഭിയ്ക്കുന്ന ഒരു പ്രത്യേക പ്രതീതിയുണ്ടാക്കുകയും ചെയ്യുന്നു.

പ്രാര്‍ത്ഥിയ്ക്കാനുള്ള ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും നമുക്ക് ഭക്തിയുടെ അന്തരീക്ഷം അനുഭവത്തില്‍ വരാനും അമ്പലമണികള്‍ സഹായിക്കും. അമ്പലമണികളുടെ പ്രകമ്പനം ഒരാളുടെ മനസിലെ എല്ലാതരം നെഗറ്റീവ് എനര്‍ജിയേയും അകറ്റുന്നുമെന്നാണ് പറയപ്പെടുന്നത്. അമ്പലമണികളുടെ പ്രകമ്പനം ഒരാളുടെ മനസിലെ എല്ലാതരം നെഗറ്റീവ് എനര്‍ജിയേയും അകറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button