COVID 19Latest NewsNewsIndia

ഇന്ത്യയിലെ ആദ്യ വനിതാ കാര്‍ഡിയോളജിസ്റ്റ് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി • കോവിഡ് 19 ബാധിച്ച് ഇന്ത്യയിലെ ആദ്യത്തെ വനിതാ കാർഡിയോളജിസ്റ്റ് ഡോ. എസ്. ഐ. പദ്മാവതി ശനിയാഴ്ച രാത്രി അന്തരിച്ചു. 103 വയസ്സായിരുന്നു. 11 ദിവസം മുന്‍പാണ്‌ പദ്മാവതിയെ നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടില്‍ (എൻ.‌എച്ച്‌.ഐ) പ്രവേശിപ്പിച്ചത്.

കോവിഡ് 19 സ്ഥിരീകരിച്ച അവരെ ശ്വസന ബുദ്ധിമുട്ടും പനിയോടെയുമാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇരു ശ്വാസകോശത്തിലും ന്യുമോണിയ ഉണ്ടാകുകയും വെന്റിലേറ്റർ പിന്തുണ ആവശ്യമായി വരികയും ചെയ്തു. എന്നാല്‍ ആഗസ്റ്റ്‌ 29 ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. പദ്മാവതിയുടെ സംസ്കര ചടങ്ങുകള്‍ പടിഞ്ഞാറൻ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ശ്മശാനത്തില്‍ നടന്നു.

എൻ.‌എച്ച്‌.ഐയുടെ സ്ഥാപകയായ അവര്‍ 1917 ൽ ബർമയിൽ (ഇപ്പോൾ മ്യാൻമർ) ജനിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് 1942 ൽ അവർ ഇന്ത്യയിലേക്ക് കുടിയേറി. റങ്കൂൺ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ അവർ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയി. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അവർ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലെ ഫാക്കൽറ്റിയായി ചേർന്നു. 1954 ൽ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ ഉത്തരേന്ത്യയിലെ ആദ്യത്തെ കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറി സ്ഥാപിച്ചു.

2015 അവസാനം വരെ, പദ്മാവതിയുടെ നേതൃത്വത്തില്‍ 1981 ൽ സ്ഥാപിച്ച എൻ‌.എച്ച്‌.ഐയിൽ ആഴ്ചയിൽ അഞ്ച് ദിവസവും , ദിവസം 12 മണിക്കൂര്‍ വീതം ജോലി ചെയ്തിരുന്നു.

1967 ൽ മൗലാന ആസാദ് മെഡിക്കൽ കോളേജിന്റെ ഡയറക്ടർ പ്രിൻസിപ്പലായി ചുമതലയേറ്റ പദ്മാവതി ഇർവിൻ, ജി ബി പന്ത് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കാർഡിയോളജിയിലെ ആദ്യത്തെ ഡിഎം കോഴ്‌സ്, ആദ്യത്തെ കൊറോണറി കെയർ യൂണിറ്റ്, ഇന്ത്യയിലെ ആദ്യത്തെ കൊറോണറി കെയർ വാൻ എന്നിവ ഇവിടെ അവതരിപ്പിച്ചു. ഡോ. എസ്. പദ്മാവതി 1962 ൽ ഓൾ ഇന്ത്യ ഹാർട്ട് ഫൌണ്ടേഷനും 1981 ൽ നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചു. 1967 ൽ പത്മഭൂഷനും 1992 ൽ പത്മ വിഭൂഷനും നല്‍കി രാജ്യം പദ്മാവതിയെ ആദരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button