വാഷിംഗ്ടണ് ഡിസി : കറുത്ത വർഗക്കാരനെതിരെ പോലീസ് വെടിയുതിർത്ത ദൃശ്യങ്ങൾ പ്രചരിച്ചതോടെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. കെനോഷയിലെ തെരുവുകൾ കലാപസമാനമാണെന്നും, വിസ്്കോൻസിനിൽ വർണർ ടോണി എവേഴ്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കെനോഷയിൽ സുരക്ഷ സേനയെ ഉൾപ്പെടെയുള്ളവരെ വിന്യസിച്ചെങ്കിലും അതെല്ലാം അവഗണിച്ച് . നീതിയും സമാധാനവുമില്ല, ബ്ലാക്ക്സ് ലൈവ്സ് മാറ്റർ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി ജനം തെരുവിലിറങ്ങി. പോലീസിനുനേരെയും ആക്രമമണമുണ്ടായി. പോലീസ് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. പ്രതിഷേധക്കാരെ തടയാൻ റോഡിനു കുറുകെയിട്ടിരുന്ന ട്രക്കുകൾ ഉൾപ്പെടെ തീയിട്ടു. നിരവധി കടകൾ ആക്രമിച്ചതായ റിപ്പോർട്ടുകളും പുറത്തു വരുന്നു.
വിസ്കൊണ്സിനിലെ കെനോഷയിൽ ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവിനെ മക്കളുടെ മുന്നിൽവെച്ച് എട്ടു തവണ വെടിവക്കുകയായിരുന്നു. മെയ് 25ന് കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തി പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങും മുന്പേയാണ് ബ്ലേയ്ക്കിനെതിരെ ആക്രമണമുണ്ടായത്.
രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിൽ ബ്ലേയ്ക്ക് ഇടപ്പെട്ടിരുന്നു. ആരോ വിളിച്ചറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ബ്ലേയ്ക്കിനോടു കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, ബ്ലേയ്ക്ക് തന്റെ കാറിലേക്ക് കയറാൻ തുടങ്ങി. ഇതോടെ പോലീസ് പുറകിൽനിന്നും വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അരയ്ക്കുകീഴെ തളർന്ന ബ്ലേയ്ക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് മക്കളും കാറിൽ ഇരിക്കുന്പോഴായിരുന്നു പോലീസിന്റെ വെടിവെപ്പെന്ന് ബ്ലെയ്ക്കിന്റെ അഭിഭാഷകൻ വ്യക്തമാക്കി. സംഭവത്തിന്റെ ഗ്രാഫിക് ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനു ചുറ്റുമായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ നടക്കുന്നതും ബ്ലേയ്ക്കിനുനേരെ ആയുധം ചൂണ്ടുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
Post Your Comments