തിരുവനന്തപുരം : സംസ്ഥാന സർക്കാർ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലനടപടികള്‍ക്ക് സർക്കാർ നിയമസഹായം തേടിയത് അദാനിയുമായി ബന്ധമുള്ള കമ്പനിയിലെന്ന വിവരവകാശ രേഖ പുറത്ത്. അദാനിയുടെ മരുമകൾ പരീധി അദാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിൾ അമർചന്ത് മംഗൾദാസ് എന്ന കമ്പനിയോടാണ് ലേല നടപടികൾക്കായി സഹായം തേടിയത്. ഇതിനായി കമ്പനിക്ക് സർക്കാർ 55 ലക്ഷം രൂപ നൽകിയെന്നും കെഎസ്ഐഡിസി നല്കിയ വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
കേരള സര്‍ക്കാര്‍ തോറ്റുപോയ ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്ഐഡിസിക്ക് മുംബൈ ആസ്ഥാനമായ സിറിൽ അമർചന്ദ് മംഗൽദാസ് ഗൂപ്പും, പ്രളയ പുനരധിവാസ കണ്‍സല്‍റ്റന്‍സിയിലൂടെ വിവാദത്തിലായ കെപിഎംജി എന്നീ രണ്ട് സ്ഥാപനങ്ങളാണ് മുഴുവൻ പിൻബലവും നൽകിയത്. ഒരു കോടി 57 ലക്ഷം രൂപ കെപിഎംജിക്കും 55 ലക്ഷം രൂപ മംഗല്‍ദാസ് ഗ്രൂപ്പിനും നല്കി. പ്രമുഖ വിമാനത്താവള നടത്തിപ്പുകാരായ ജിഎംആറും കേരളത്തിന്റെ കിഫ്ബിയും തുടങ്ങി മംഗല്‍ദാസ് ഗ്രൂപ്പിന്റെ ക്ലയന്റ് പട്ടികയില്‍ അദാനി ഗ്രൂപ്പും ഉൾപ്പെടുന്നു.
Also read : എതിര്‍പ്പുകൾക്കിടെയും, വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുമായി അദാനി ഗ്രൂപ്പ് മുന്നോട്ട്
സിഎഎം ഗ്രൂപ്പിന്റെ മാനേജിങ് പാര്‍ട്ണര്‍ സിറിള്‍ ഷ്രോഫിന്റെ മകളും ഈ ഗ്രൂപ്പിന്റെ പാര്‍ട്ണറുമായ പരീധി അദാനി തിരുവനന്തപുരത്തെ അടക്കം തുറമുഖ പദ്ധതികളുടെ ചുമതലയുള്ള അദാനി പോര്‍ട്സിന്റെ സിഇഒ കരണ്‍ അദാനിയുടെ ഭാര്യയാണ്. ഇവർക്ക് പ്രഫഷണല്‍ ഫീ ഫോര്‍ ബിഡിങ് – ലേലനടപടികളില്‍ ഔദ്യോഗിക സഹകരണത്തിനുള്ള പ്രതിഫലമായാണ് 57 ലക്ഷം രൂപ നല്‍കിയത് .
Post Your Comments