തിരുവനന്തപുരം • കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഒമ്പത് പ്രദേശങ്ങൾകൂടി കണ്ടെയൻമെന്റ് സോണായി പ്രഖ്യാപിച്ചു.
കടയ്ക്കാവൂർ പഞ്ചായത്തിലെ കടയ്ക്കാവൂർ(11), കുന്നത്തുകാൽ പഞ്ചായത്തിലെ ചാവടി(14), ഒറ്റശേഖരമംഗലം പഞ്ചാത്തിലെ കുന്നനാട്(13), ആര്യനാട് പഞ്ചായത്തിലെ പള്ളിവേട്ട(ഒമ്പത്), കാഞ്ഞിരംകുളം പഞ്ചായത്തിലെ കഴിയൂർ(ഒന്ന്), ലൂർദ്പുരം(10), നാവായിക്കുളം പഞ്ചായത്തിലെ പാറക്കുന്ന്(16), താഴേവെട്ടിയറ(17), തിരുവനന്തപുരം കോർപ്പറേഷൻ മുട്ടത്തറ വാർഡിലെ(78) ശിവജി ലൈൻ, രാജീവ്ഗാന്ധി ലൈൻ എന്നീ പ്രദേശങ്ങളെയാണു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകൾ നടത്താൻ പാടില്ല. ഈ പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പഞ്ചായത്ത് വാർഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി
കോവിഡ് രോഗപ്പകർച്ച നിയന്ത്രണവിധേമായതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷന്റെ കുടപ്പനക്കുന്ന് ഡിവിഷനിലെ ഹാർവിപുരം കോളനിയെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
Post Your Comments