മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നിരിക്കുകയാണ്. 11,119 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 422 പേര് മരിക്കുകയും ചെയ്തു 9,356 പേര് ഇന്ന് രോഗമുക്തി നേടി.
സംസ്ഥാനത്ത് ഇതുവരെ 6,15,477 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 20,687 പേര്‍ക്കാണ് കോവിഡ് മൂലം ഇതിനോടകം ജീവന് നഷ്ടപ്പെട്ടത്. ഇതുവരെ 4,37,870 പേര് രോഗമുക്തി നേടുകയും 1,56,608 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം മുംബൈയില്‍ മാത്രം ഇന്ന് 931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 49 പേര്‍ക്ക് ജീവന് നഷ്ടമായി. ഇതോടെ മുംബൈയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,30,410 ആയി. ഇതില്‍ 1,05,193 പേര് രോഗമുക്തി നേടി. 17,697 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നതെന്നും ഇതുവരെ മുംബൈയില്‍ മാത്രം 7,219 പേര് കോവിഡ് ബാധിച്ചു മരിച്ചതായും ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്പറേഷന് അറിയിച്ചു.
Post Your Comments