ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ആശ്വാസ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ … അഞ്ച് രാഷ്ട്രങ്ങളുമായി അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ആരംഭിയ്ക്കുന്ന ‘ എയര്‍ ബബിളുകള്‍’ നടപ്പിലാക്കാനൊരുങ്ങി ഇന്ത്യ. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഈ വിവരം ട്വിറ്റര്‍ വഴി അറിയിച്ചത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, നേപ്പാള്‍, എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും സജീവമാക്കാന്‍ ഇന്ത്യ എയര്‍ ബബിളുകള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തികമാക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കുന്ന ഉടമ്പടികള്‍ക്കാണ് ‘എയര്‍ ബബിള്‍’ എന്ന് പറയുന്നത്.
അധികം താമസിയാതെ തന്നെ ലോകത്തിലെ മറ്റ് രാജ്യങ്ങളുമായും ഇന്ത്യ എയര്‍ ബബിളുകള്‍ നടപ്പില്‍ വരുത്തുമെന്നും കേന്ദ്രമന്ത്രി തന്റെ ട്വീറ്റ് വഴി വ്യക്തമാക്കി. നിലവില്‍ പ്രധാനമായും ‘വന്ദേ ഭാരത് മിഷന്റെ’ ഭാഗമായാണ് ഇന്ത്യ വിമാന സര്‍വീസുകള്‍ നടത്തുന്നത്.
Read Also : കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കുമെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് ദിവ്യ സ്പന്ദന തിരിച്ചെത്തി
വന്ദേ ഭാരത് മിഷന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ എത്തിക്കാനും വേണ്ടി കേന്ദ്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.
Post Your Comments