COVID 19Kerala

ഓക്സ്ഫോര്‍ഡിന്റെ കോവിഡ് വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍.. കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുംബൈ : ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍.. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . കോവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ ഉടന്‍ മനുഷ്യരില്‍ ആരംഭിക്കും. മുംബയിലെ കിംഗ് ജോര്‍ജ് മെമ്മോറിയല്‍ ആശുപത്രിയിലാണ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. 160 ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് പരീക്ഷണത്തിനായി ഇവിടെ തയ്യാറെടുക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും അസ്ട്രസെനെക്കും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത്. യു. കെയ്ക്ക് പുറമെ മനുഷ്യരില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

കൊവിഷീല്‍ഡിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ ആഗസ്റ്റ് അവസാനത്തോടെ മനുഷ്യരിലാരംഭിക്കുമെന്ന് കിംഗ് ജോര്‍ജ് മെമ്മോറിയല്‍ ആശുപത്രി ഡീന്‍ ഡോ. ഹേമന്ത് ദേശ്മുഖ് മാദ്ധ്യമങ്ങളോട് പറഞ്ഞു. യു.കെയില്‍ നടന്ന കൊവിഷീല്‍ഡിന്റെ ഒന്നാം ഘട്ട പരീക്ഷണം മനുഷ്യരില്‍ വിജയകരമായതിനെ തുടര്‍ന്ന് ജൂലായ് ആദ്യവാരം തന്നെ ഇത് ആഗോള ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ രണ്ട്, മൂന്ന് ഘട്ട കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഐ.സി.എം.ആര്‍ അനുമതി നല്‍കിയത്. കൊവിഡ് രോഗബാധിതരിലും രോഗമുക്തി നേടിയവരിലും വാക്‌സിന്‍ പരീക്ഷം നടത്തില്ല. രാജ്യത്തെ പത്ത് കേന്ദ്രങ്ങളിലായി 1600 ഓളം പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button