COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തെയ്യാല സ്വദേശി ഗണേശൻ(48)ആണ് മരിച്ചത്.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. കാ​സ​ർ​ഗോ​ഡ് ചെ​മ്മ​നാ​ട് കീ​ഴൂ​ർ സ്വ​ദേ​ശി സു​ബൈ​ർ (40) കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഉ​ക്കി​ന​ടു​ക്ക കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ  ചികിത്സയിലിരിക്കെയായിരുന്നു മരണം.

Also read : കോ​വി​ഡ് 19 : നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് നെ​ഗ​റ്റീ​വ് ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി

സംസ്ഥാനത്ത് ഇത് വരെ 169 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേരള സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം 13 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ മാത്രം ഇത് വരെ 13 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.  സർക്കാർ നൽകുന്ന വിവരമനുസരിച്ച് നിലവിൽ 157 കൊവിഡ് രോഗികളാണ് ഐസിയുവിലുള്ളത്. ഇതിൽ 30 രോഗികൾ വെൻ്റിലേറ്ററിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button