ന്യൂഡല്‍ഹി : ഇന്ത്യ വികസിപ്പിക്കുന്ന തദ്ദേശീയ കോവിഡ് വാക്സിന്‍ സംബന്ധിച്ച് സുപ്രധാന തീരുമാനം അറിയിച്ച് മരുന്ന് കമ്പനികള്‍. കോവിഡിനെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്‌സീന്‍ ഈ വര്‍ഷം ലഭ്യമായേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. ഇക്കാര്യത്തില്‍, റഷ്യയുടേതിനു സമാനമായി ധൃതിപിടിച്ചുള്ള നീക്കത്തിനില്ലെന്നു തദ്ദേശീയമായി സാധ്യതാ വാക്‌സീന്‍ വികസിപ്പിച്ച ഭാരത് ബയോടെക്കും സൈഡസ് കാഡിലയും സൂചന നല്‍കി.
Read Also : റഷ്യ കോവിഡ് വാക്സീൻ പുറത്തിറക്കിയതിനു പിന്നാലെ ചൈനയും
വാക്‌സീന്റെ ഫലപ്രാപ്തിക്കു പുറമേ, ഇത് എത്രകാലത്തേക്കു സുരക്ഷിതത്വം നല്‍കുമെന്നതു ചുരുങ്ങിയ കാലമെങ്കിലും പരിശോധിച്ചാകും സൈഡസ് കാഡില വാക്‌സീന്‍ പുറത്തിറക്കുക. ഇതിനു 4 മുതല്‍ 6 മാസത്തെയെങ്കിലും സാവകാശം വേണ്ടി വരും. ഇതനുസരിച്ച് അടുത്തവര്‍ഷം മാര്‍ച്ചോടെ മാത്രമേ സൈഡസ് കാഡിലയുടെ ‘സൈകോവ്-ഡി’ വാക്‌സീന്‍ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പു പരിപാടിയുടെ ഭാഗമാവു.
എപ്പോള്‍ വാക്‌സീന്‍ പുറത്തിറക്കുമെന്ന കാര്യത്തില്‍ വ്യക്തമായ സമയക്രമം പറഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ സമയത്തെക്കാള്‍ പ്രധാനം ഗുണനിലവാരവും സുരക്ഷിതത്വവുമാണെന്ന നിലപാടാണ് ഭാരത് ബയോടെക്കിന്. ഇവര്‍ വികസിപ്പിച്ച ‘കോവാക്‌സീന്‍’ സെപ്റ്റംബറിലാണ് രണ്ടാം ഘട്ട പരീക്ഷണത്തിലേക്കു കടക്കുക. അതേസമയം, തദ്ദേശീയമായി വികസിപ്പിച്ച ഈ 2 വാക്‌സീനുകളുടെയും ഒന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍ ശുഭകരമാണ്.
Post Your Comments