മോസ്കോ: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഗവേഷകര്‍. റഷ്യയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. മദ്യാസക്തിയെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ഡൈസോള്‍ഫിറാം എന്ന മരുന്ന് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് സഹായിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
റഷ്യയിലെ നാഷണല്‍ റിസര്‍ച്ച് യൂണിവേഴ്സിറ്റി ഹയര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സാണ് പഠനം നടത്തിയത്.പരിണാമം സംഭവിക്കുമ്പോള്‍ പരിവര്‍ത്തനത്തിന് താരതമ്യേന കുറച്ചു മാത്രം വിധേയമാകുന്ന വൈറസിന്റെ ഘടകങ്ങളെയായിരിക്കണം ലക്ഷ്യമിടേണ്ടത്. അല്ലാത്ത പക്ഷം ഒരിനത്തിന് ഫലപ്രദമാകുന്ന മരുന്ന് മറ്റൊന്നിന് ഫലപ്രദമാകില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. കൊരോണ വൈറസ് ഇരട്ടിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതാണ് എം പ്രോ.
അതിനാല്‍ തന്നെ എം പ്രോയെ തടസപ്പെടുത്തുന്നത് ശരീരത്തിനകത്തെ പുനരുത്പാദനത്തിന്റെ വേഗത കുറയ്ക്കാനോ പൂര്‍ണമായും അവസാനിപ്പിക്കാനോ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.സള്‍ഫര്‍ അടങ്ങിയിട്ടുള്ള മരുന്നുകള്‍ എം പ്രോയില്‍ അസാധാരണമായ രീതിയില്‍ ഉയര്‍ന്ന കാര്യക്ഷമത കാണിക്കുന്നുണ്ടെന്നും എന്നാല്‍ ഡൈസോഫിറാം മാത്രമാണ് സ്ഥിരതയുള്ള പ്രതിപ്രവര്‍ത്തനം നടത്തുന്നതെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. സാര്‍സ് കോവ്- 2 വിനെതിരെ രണ്ടു തരത്തിലാണ് ഡെസോള്ഫിറാം പോരാടുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Post Your Comments