സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി വെയ്ന്‍ തുടക്കം കുറിച്ചത്. ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത ഈ സിനിമയിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാനും രംഗപ്രവേശനം നടത്തിയത്. ഒരുകൂട്ടം നവാഗതരുടെ തുടക്കത്തിനാ കാരണമായ ചിത്രം കൂടിയായിരുന്നു സെക്കന്‍ഡ് ഷോ. ചിത്രത്തില്‍ നായികയായി അഭിനയിച്ച ഗൗതമി നായരെ വിവാഹം ചെയ്തത്് സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം വൃത്തമെന്ന ചിത്രത്തിലൂടെ സംവിധായികയാവുകയാണ് ഗൗതമി. സണ്ണി വെയ്നാണ് ചിത്രത്തില്‍ നായകനാവുന്നത്.
ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെക്കുറിച്ചും തന്റെ സിനിമാജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ത്രില്ലിംഗായ അനുഭവമാണ് ദുല്‍ഖറിനൊപ്പം അഭിനയിക്കുമ്പോള്‍ ലഭിക്കുന്നത്. സെക്കന്‍ഡ് ഷോ മുതല്‍ ഇങ്ങോട്ട് എല്ലാത്തിലും ദുല്‍ഖറിന്റെ സാന്നിധ്യമുണ്ട്. വളരെ നല്ല സുഹൃത്താണ് അദ്ദേഹം. അഭിനയത്തില്‍ അദ്ദേഹം ഒരുപാട് മുന്നില്‍ എത്തിയിട്ടുണ്ടെന്നും സണ്ണി വെയ്ന്‍ പറയുന്നു.
തേടിയെത്തുന്ന കഥാപാത്രങ്ങളില്‍ നിന്ന് ചില സിനിമകളോട് ഒരിഷ്ടം തോന്നും. ആ കഥാപാത്രം ഞാൻ ചെയ്താൽ നന്നാവും എന്നുകൂടി തോന്നിയാൽ കൈകൊടുക്കും. തുടക്കകാലം മുതൽ അതുതന്നെയാണ് രീതി. കഴിവും ദൈവാനുഗ്രഹവും ഭാഗ്യവുമുണ്ടെങ്കിലേ സിനിമയിൽ വിജയിക്കാൻ പറ്റൂ. ഏറ്റവും പ്രധാനം കഴിവാണ്. എന്നാലേ ബാക്കിയുള്ള മറ്റു ഘടകങ്ങൾക്ക് പിന്തുണയ്ക്കാൻ പറ്റൂയെന്നും അദ്ദേഹം പറയുന്നു.
പൊതുവേ ആൾക്കൂട്ടങ്ങളോട് പേടിയാണ്. ഒരുപാട് ആളുകളുള്ള സ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കാൻ ശ്രമിക്കും. കല്യാണങ്ങളും അവാർഡുദാന ചടങ്ങുകളുമൊക്കെ ഒഴിവാക്കും. മൈക്കിൽ സംസാരിക്കാൻ ഇപ്പോഴും ചമ്മലാണ്. ചെറുപ്പത്തിൽ നല്ല വികൃതിയായിരുന്നെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. സിനിമയിൽ എത്തിയത് തന്നെ സൗഹൃദത്തിലൂടെയാണ്. സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും ഞാനും എൻജിനിയറിംഗിന് ഒരുമിച്ച് പഠിച്ചതാണ്. പഠന ശേഷം രണ്ട് പേരും ഓരോ വഴിക്ക് പിരിഞ്ഞു. അവന്റെ മനസിൽ അന്ന് മുതലേ സിനിമയായിരുന്നു. ഞാൻ പോയത് ബാംഗ്ലൂരിലേക്കാണ്. അവിടെ സോഫ്ട് വയർ എൻജിനിയറായി ജോലികിട്ടി. അങ്ങനെ ഒരു ഒഴുക്കിൽ പോകുമ്പോഴാണ് ശ്രീനാഥിന്റെ വിളി വരുന്നത്. സത്യത്തിൽ വേറൊരു കഥാപാത്രമാണ് എനിക്കായി മാറ്റിവച്ചിരുന്നത്. ഇതിനിടയിൽ കുരുടി എന്ന വേഷത്തിനായി ഓഡിഷനൊക്കെ നടക്കുന്നുണ്ട്. സിനിമയിൽ ശ്രദ്ധ നേടിയ ചില നടന്മാരെയും പരിഗണിച്ചിരുന്നു. അവസാനം എന്നോട് ശ്രമിച്ചു നോക്കാമോയെന്ന് ചോദിച്ചു. അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു ഓഡിഷനിൽ പങ്കെടുത്തു. കിട്ടിയ അവസരം പാഴാക്കരുതല്ലോ. പരമാവധി ശ്രമിച്ചു നോക്കി. അവസാനം ഞാൻ തന്നെ കുരുടിയായെന്നും സണ്ണി വെയ്ന്‍ പറയുന്നു.
Post Your Comments