Latest NewsNewsIndia

വ​ന്ദേ​ ഭാ​ര​ത് മിഷൻ; മടങ്ങിയെത്തിയത് ലക്ഷക്കണക്കിന് പ്രവാസികൾ; കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര സർക്കാർ

ന്യൂ​ഡ​ല്‍​ഹി: വ​ന്ദേ​ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ജന്മ നാട്ടിലേക്ക് മടങ്ങിയെത്തിയ ലക്ഷക്കണക്കിന് പ്രവാസികളുടെ കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര സർക്കാർ. മി​ഷ​ന്‍റെ ഭാ​ഗ​മാ​യി 1.25 ല​ക്ഷം ഇ​ന്ത്യ​ക്കാ​ര്‍ ആണ് നാട്ടിൽ തിരിച്ചെത്തിയത്.

ലോകമെമ്പാടും ഒ​റ്റ​പ്പെ​ട്ട​തും ദു​രി​ത​തി​ലാ​യ​തു​മാ​യ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ്ര​തീ​ക്ഷ​യു​ടെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും ദൗ​ത്യ​മാ​യി​രു​ന്നു വ​ന്ദേ ഭാ​ര​ത് മി​ഷ​നെ​ന്നും കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി പ​റ​ഞ്ഞു. ജൂ​ണ്‍ 23ന് 6,037 ​ഇ​ന്ത്യ​ക്കാ​ര്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് രാ​ജ്യ​ത്തേ​യ്ക്ക് മ​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ 2,50,087 ല​ക്ഷം പേ​ര്‍ മ​ട​ങ്ങി​യെ​ത്തി. മേ​യ് ഏ​ഴി​ന് ആ​രം​ഭി​ച്ച വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍ മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അതേസമയം, രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14,000 ക​ട​ന്നു. 14,011 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ ഇ​ന്ത്യ​യി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​വി​ടു​ത്തെ കോവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 4,40,215 ആ​യി. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ചൊ​വ്വാ​ഴ്ച മാ​ത്രം 248 പേ​രാ​ണ് കൊ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തോ​ടെ ഇ​വി​ടെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 6,531 ആ​യി. 3,214 പു​തി​യ കൊ​വി​ഡ് കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തു​വ​രെ 1,39,010 പേ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്ന​ത്.

ALSO READ: നേപ്പാളിലെ ഒരു ഗ്രാമത്തെ വിഴുങ്ങി ചൈന; നേപ്പാളിൽ പ്രവേശിച്ച ചൈനീസ് സംഘം അതിര്‍ത്തി തൂണുകള്‍ മാറ്റി സ്ഥാപിച്ചു; ഇരുട്ടടിയിൽ പകച്ച് ഒലി ഭരണകൂടം

ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 3,947 പേ​ര്‍​ക്ക് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ള്‍ 66,602 ആ​യി. ഇ​ന്ന് മാ​ത്രം 68 കൊ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2301 ആ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button