Latest NewsNewsEntertainment

നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ: കണ്ണ് നിറയ്ക്കുന്ന കുറിപ്പുമായി മേഘ്‌ന

അകാലത്തിൽ തന്നെ വിട്ടുപോയ നടൻ ചിരഞ്ജീവി സർജയെക്കുറിച്ച് കുറിപ്പുമായി ഭാര്യ മേഘ്ന രാജ്. മുന്നോട്ടുള്ള ജീവിതത്തിൽ പ്രത്യാശയും തന്റെ മനസിലെ വേദനയും താരം പങ്കുവെച്ചിട്ടുണ്ട്. ‘ചീരു, ഞാൻ എനിക്ക് നിന്നോട് പറയാൻ വാക്കുകൾ കിട്ടുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നതും വാക്കുകളിൽ ഒതുക്കാൻ കഴിയില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനേക്കാളൊക്കെ അപ്പുറമാണ് നീ. എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് നീ. ഓരോ തവണയും വീടിന്റെ വാതിലിലേക്ക് നോക്കുമ്പോൾ ഞാൻ വീട്ടിലെത്തി എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ വേദന സൃഷ്ടിക്കുകയാണ്. നിന്നെ ഒന്നു തൊടാനാകാതെ എന്റെ ഹൃദയം വേദനിക്കുന്നു. പതിയെ ഒരായിരം തവണ ഞാൻ മരിക്കുകയാണ്. പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിധ്യം ചുറ്റുമുള്ളതായി എനിക്ക് തോന്നാറുണ്ട്. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.

Read also: ഫ്ലിപ്കാർട്ടിലൂടെ ഫോൺ വാങ്ങാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷ വാർത്ത

നിനക്കെന്നെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ? നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് നമ്മുടെ സ്നേഹത്തിന്റെ പ്രതീകം. ആ മധുര അത്ഭുതത്തിന് എക്കാലവും എനിക്ക് നിന്നോട് കടപ്പാടുണ്ട്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ ഞാൻ കാത്തിരിക്കുകയാണ്. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുന്നു. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു.

 

View this post on Instagram

 

CHIRU, I have tried & tried again but I am unable to put in words what I want to tell you. All the words in the world cannot describe what you mean to me. My friend, my lover, my partner, my child, my confidante, my HUSBAND- you are much more than all of this. You are a piece of my soul Chiru. An unfathomable pain shoots through my soul everytime I see the door and you don’t walk in shouting “I am home”. There is a sinking feeling in my heart when I can’t touch you every minute of everyday. Like a thousand deaths, slow and painful. But then, like a magic spell I feel you around me. Every time I feel weak, you are around me like a guardian angel. You love me so much that you just couldn’t leave me behind alone, could you? Our little one is your precious gift to me-a symbol of our love- and I am eternally grateful to you for this sweet miracle. I can’t wait to bring you back to earth, as our child. I can’t wait to hold you again. Can’t wait to see your smile again. Can’t wait to hear that infectious laughter of yours that lights up the entire room. I will wait FOR YOU and you wait FOR ME on the other side. You will live as long as I breathe. You are in me. I LOVE YOU.

A post shared by Meghana Raj Sarja (@megsraj) on

shortlink

Related Articles

Post Your Comments

Related Articles


Back to top button