KeralaLatest NewsNews

അതീവ പ്രാധാന്യമുള്ളതും അറിഞ്ഞിരിക്കേണ്ടതുമായ ചില ഗണപതി മന്ത്രങ്ങള്‍

മഹാഗണപതി മന്ത്രം:

ഈ മന്ത്രജപം കൊണ്ട് ഏറ്റവും ഗുണപ്രദമായി ഭവിക്കുന്നത്, സത്സ്വഭാവം ലഭിക്കും എന്നതാണ്. സ്വഭാവ വികലതയുള്ള ജാതകന്‍റെ പേരും നക്ഷത്രവും കൊണ്ട്, ‘സത്സ്വഭാവ ചിന്താര്‍ത്ഥ്യം’ മഹാഗണപതി മന്ത്രസഹിതം പുഷ്പം അര്‍ച്ചിച്ചു നടത്തുന്ന ഗണപതിഹോമം അതീവ ഫലപ്രദമാണ്.

മഹാഗണപതി മന്ത്രം സ്ഥിരമായി ജപിക്കുന്നവര്‍ക്ക് അത്ഭുതകരമായ ഒരു വശ്യശക്തി ലഭിക്കും. ആര്‍ക്കും ബഹുമാനിക്കണം എന്ന ചിന്തയുണ്ടാകും. സര്‍വ്വ സിദ്ധികളും ലഭിക്കുന്ന അത്യുത്തമം ആയതും ഗണപതിമന്ത്രങ്ങളില്‍ വെച്ചേറ്റവും ഫലപ്രദവുമായ മന്ത്രവുമാണിത്.

മന്ത്രം:

“ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ വര വരദ
സര്‍വ്വജനം മേ വശമാനയ സ്വാഹാ”

ലക്ഷ്മീവിനായകം:

ഇത് ദാരിദ്യശാന്തി നല്‍കും. ധനാഭിവൃദ്ധിയ്ക്കും ജാതകത്തില്‍ ഓജരാശിയില്‍ നില്‍ക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും, രണ്ടാം ഭാവത്തില്‍ കേതു നില്‍ക്കുന്ന ജാതകര്‍ക്കും ഈ ഗണപതിമന്ത്രം അത്യുത്തമം ആകുന്നു.

മന്ത്രം:

“ഓം ശ്രീം ഗം സൗമ്യായ ഗണപതയേ
വരവരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ”

108 ആണ് ജപസംഖ്യ.

ക്ഷിപ്രഗണപതി മന്ത്രം:

തടസ്സശമനം, ക്ഷിപ്രകാര്യസിദ്ധി എന്നിവയ്ക്ക് ഈ മന്ത്രജപം അത്യുത്തമം ആകുന്നു.

മന്ത്രം:

“ഗം ക്ഷിപ്ര പ്രസാദനായ നമ:”

108 ആണ് ജപസംഖ്യ.

വശ്യഗണപതി മന്ത്രം:

ദാമ്പത്യകലഹശമനം, പ്രേമസാഫല്യം എന്നിവയ്ക്ക് ഇത് അതീവ ഫലപ്രദം ആകുന്നു.

മന്ത്രം:

“ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ”

108 ആണ് ജപസംഖ്യ.

സങ്കടനാശന ഗണേശസ്തോത്രം.

എത്ര ഭജിച്ചാലും എത്ര വഴിപാടുകള്‍ ചെയ്താലും ഫലസിദ്ധി ലഭിക്കാത്ത സമയവും നമുക്കുണ്ടാകാം. ഒരുപക്ഷെ ഈശ്വരനെപ്പോലും തള്ളിപ്പറയുന്ന സമയം. എന്നാല്‍ ചില മന്ത്രങ്ങള്‍ വ്രതനിഷ്ഠയോടെ നിശ്ചിത ദിവസങ്ങളില്‍ ജപിച്ചാല്‍ ഫലസിദ്ധി തീര്‍ച്ചയായും ലഭിക്കുന്നതാണ്.

അങ്ങനെയൊരു മന്ത്രത്തെ ഇന്ന് പരിചയപ്പെടുത്തുന്നു. അതീവ സങ്കടകരമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നുവെങ്കില്‍ ചിട്ടയായി ജപിക്കുന്ന ‘സങ്കടനാശന ഗണേശസ്തോത്രം’ നിങ്ങള്‍ക്ക് ക്ഷിപ്രഫലസിദ്ധി നല്‍കും.

അതീവ വിഷമഘട്ടത്തിലാണ് ഇത് ജപിക്കുന്നതെങ്കില്‍ വ്രതം പിടിച്ച് ഏഴ് ദിവസങ്ങളില്‍, ഉദയം, മദ്ധ്യാഹ്നം, അസ്തമയം എന്നീ മൂന്ന്‍ ത്രിസന്ധ്യകളിലും ഭക്തിയോടെ ജപിക്കേണ്ടതാണ്. 108 ആണ് ജപസംഖ്യ. നെയ്‌വിളക്ക് കത്തിച്ച് ഗണപതിയെ പ്രാര്‍ത്ഥിച്ച്, മാന്യമായ ആവശ്യം പറഞ്ഞുകൊണ്ട് ജപിച്ചുതുടങ്ങണം. ആദ്യദിനവും അവസാനദിനവും ക്ഷേത്രത്തില്‍ ഗണപതിഹോമം നടത്തണം. ഒരാഴ്ച വ്രതം, ബ്രഹ്മചര്യം എന്നിവ അനുഷ്ഠിക്കേണ്ടതാണ്.

മന്ത്രം:

“പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
ത്രുതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം
ലംബോദരം പഞ്ചമം ച ഷഷ്ഠം വികട മേവ ച
സപ്തമം വിഘ്നരാജം ച ധൂമ്രവര്‍ണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം”

ഈ മന്ത്രജപം കൊണ്ട് വിവാഹക്ലേശം നീങ്ങും. വിദ്യാഭ്യാസതടസ്സം നീങ്ങും. തടസ്സങ്ങള്‍ വഴിമാറും. ഗണേശപ്രീതി ലഭിക്കും.

ഇത് പ്രത്യേക വ്രതനിഷ്ഠ ഇല്ലാതെ, അതീവ ഭക്തിയോടെ ഒരു വര്‍ഷക്കാലം ത്രിസന്ധ്യകളില്‍ ജപിക്കുന്നത് സര്‍വ്വകാര്യവിജയം ലഭിക്കുന്നതിന് അത്യുത്തമം ആകുന്നു. ഭക്തിയോടെയും ബഹുമാനത്തോടെയും ജപിക്കാത്ത ഒരു മന്ത്രവും ഫലിക്കുകയില്ലെന്ന് മാത്രവുമല്ല, അതീവ ദോഷപ്രദമായി മാറുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button